രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കവിഞ്ഞു; രോഗമുക്തി നിരക്കില്‍ ആശ്വാസം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. 14,000ല്‍ അധികം കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4,00,412 പേര്‍ക്കാണ് രോഗബാധിച്ചത്. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 13,000ലേക്ക് എത്തുന്നു. കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തി. യുഎസ്, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.

കോവിഡ് രോഗം ഏറ്റവും മോശമായി ബാധിച്ച മഹാരാഷ്ട്രയില്‍ 1.24 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ 56,845 പേര്‍ക്കും ഡല്‍ഹിയില്‍ 53,000ത്തോളം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ മുതര്‍ന്ന ബിജെപി എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു എന്നത് മറ്റ് എംഎല്‍എമാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 9,120 പേര്‍ക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,13,830 ആയി. രോഗമുക്തി നിരക്ക് 54.13 ശതമാനമായി വര്‍ധിച്ചു. നിലവില്‍ 1,68,269 പേരാണു രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്തെ കോവിഡ് പരിശോധനാ സൗകര്യമുള്ള സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 715 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 259 ആയും വര്‍ധിപ്പിച്ചു. (ആകെ 974 ലാബുകള്‍). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,89,869 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ ആകെ പരിശോധിച്ചത് 66,16,496 സാംപിളുകളാണ്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7