കോവിഡ് മുന്‍കരുതല്‍: പുതിയ പദ്ധിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയര്‍ന്നാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വേണ്ടിവരുന്നത് മുന്നില്‍കണ്ട് വിപുലമായ പദ്ധതിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലുള്ള 45 വയസില്‍ താഴെയുള്ളവരില്‍നിന്ന് പ്രത്യേകം ആളുകളെ റിക്രൂട്ട് ചെയ്ത് ആവശ്യമായ പരിശീലനം നല്‍കും. ആരോഗ്യ മേഖലയില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളില്‍ താല്‍പര്യമുള്ളവരെയും തൊഴിരഹിതരായ ആരോഗ്യപ്രവര്‍ത്തകരെയും റിട്ടയര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകരെയും സജ്ജമാക്കും.

ഏത് ജില്ലയിലാണോ പ്രദേശത്താണോ ആവശ്യം അവിടെ ഇവരെ നിയോഗിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇവര്‍ക്ക് പരിശീലനം നല്‍കും. എന്‍സിസി, എന്‍എസ്എസ്, എസ്പിസി കേഡറ്റുകളെ സജ്ജമാക്കും. വോളന്റിയര്‍മാര്‍ക്കും യുവാക്കള്‍ക്കും പരിശീലനം നല്‍കും. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നത് തുടരണമെന്നും ഓഫിസ് മീറ്റിങുകള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഫിസുകളിലെ സുരക്ഷാക്രമീകരണം പാളിയതിന്റെ ഫലം പലയിടങ്ങളിലും കാണുന്നുണ്ട്. ഓഫിസ് പ്രവര്‍ത്തനത്തിലെ ക്രമീകരണം ചീഫ് സെക്രട്ടറി മോണിറ്റര്‍ ചെയ്ത് ഉറപ്പാക്കും. കോവിഡ് ഡ്യൂട്ടിക്ക് അതത് ജില്ലകളില്‍നിന്ന് പൂള്‍ ചെയ്ത് ജീവനക്കാരെ ഉപയോഗിക്കും. കോവിഡ് ഡ്യൂട്ടിക്കാര്‍ കുടുംബത്തോടൊപ്പം താമസിക്കരുത്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാക്രമീകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വിഴ്ചയുണ്ടെങ്കില്‍ തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7