നാലു പേര്‍ക്ക് യാത്ര ചെയ്യാന്‍ 180 സീറ്റിന്റെ വിമാനം;10 ലക്ഷം രൂപ മുടക്കി സമ്പന്ന കുടുംബം

ന്യൂഡല്‍ഹി: നാലു പേര്‍ക്ക് യാത്ര ചെയ്യാന്‍ 180 സീറ്റിന്റെ വിമാനം ചാര്‍ട്ട് ചെയ്തു സമ്പന്ന കുടുംബം. 10 ലക്ഷം രൂപ മുടക്കി എയര്‍ബസ് എ320യാണു ബുക്ക് ചെയ്തത്. യുവതി, രണ്ടു മക്കള്‍, മുത്തശി എന്നിവരാണ് യാത്രികര്‍. തിങ്കളാഴ്ച രാവിലെ 9.05ന് വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് 10.30 ഓടെ ഭോപ്പാലില്‍ എത്തുകയായിരുന്നു. നാലു പേരുമായി 11.30 ഓടെ യാത്ര തിരിച്ച് 12.55 ഓടെ ഡല്‍ഹിയില്‍ തിരിച്ചെത്തുകയും ചെയ്തു.

ആഭ്യന്തര വിമാനസര്‍വീസ് പുനരാരംഭിച്ചതോടെ ഒട്ടേറെ ആളുകളാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സ്വദേശത്തേക്കു മടങ്ങുന്നത്. അതേസമയം, ഉയര്‍ന്ന പ്രൊഫൈലില്‍ ഉള്ള പലരും ആള്‍ക്കൂട്ടം ഒഴിവാക്കി തനിച്ച് യാത്ര ചെയ്യുന്നതിനാണ് താല്‍പര്യപ്പെടുന്നതെന്ന് വ്യോമ ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനങ്ങള്‍ ചാര്‍ട്ടു ചെയ്യുന്നത് സംബന്ധിച്ച് ഒട്ടേറെപ്പേര്‍ അന്വേഷണവുമായി എത്തുന്നുണ്ട്. ഇന്ധനവില കുറവായതിനാല്‍ ആകര്‍ഷകമായ വിലയില്‍ യാത്ര നല്‍കാന്‍ കമ്പനികള്‍ക്കു കഴിയുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

എ320 ചാര്‍ട്ടേഡ് വിമാനത്തിന് ഒരു മണിക്കൂറിന് നാലു മുതല്‍ അഞ്ചു ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. ഇന്ധനവിലയെ അടിസ്ഥാനപ്പെടുത്തി നിരക്കില്‍ മാറ്റം വരാം. ഡല്‍ഹി – മുംബൈ – ഡല്‍ഹി വിമാനം 16 – 18 ലക്ഷം രൂപയാണ് ഈടാക്കുന്നത്. കൊമേഴ്‌സ്യല്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തുന്നതിന് ഒരു ദിവസം മുന്‍പ് യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്ക് മൂന്നു പേരുമായെത്തിയ ചാര്‍ട്ടേഡ് വിമാനം 80 ലക്ഷം രൂപ ഈടാക്കിയതായിട്ടാണു വിവരം.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7