സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പതിനേഴുകാരന്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്.

മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും. അതേസമയം സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ചികില്‍സയിലായിരുന്ന വയനാട് കല്‍പറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കിടെയാണ് ആമിനയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. ദുബായില്‍നിന്ന് അര്‍ബുദ ചികില്‍സയ്ക്കായി ഈ മാസം 20നാണ് ആമിന നാട്ടിലെത്തിയത്. ആമിനയുടെ ഭര്‍ത്താവിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7