അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്റെ ചുമതലയുള്ള അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാഷ്ട്രപതി ഭവനിലെ പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ക്വാറന്റീനില്‍ പോയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രപതി ഭവന്‍ കെട്ടിടത്തിലാണ് കോവിഡ് ബാധിച്ച ഉദ്യോഗസ്ഥന്റെയും ഓഫിസ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥന്റെ ബന്ധുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം രാഷ്ട്രപതി ഭവന്‍ കോംപ്ലക്‌സിലെ 115 വീടുകളിലെ താമസക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7