കാസർഗോഡ് ജില്ല അതീവ ജാഗ്രതയിൽ. രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരുടെയും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെയും 183 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇത് ജില്ലക്ക് നിർണായകമാണ്. അതേസമയം, കഴിഞ്ഞ ദിവസം നിരീക്ഷണത്തിൽ പോയ ആരോഗ്യ പ്രവർത്തകരുടെ പരിശോധഫലം നെഗറ്റീവായി.
കഴിഞ്ഞ ദിവസം നിരീക്ഷണത്തിൽ പോയ കാസർഗോഡ് ജനറൽ ആശുപത്രിയിലെയും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാർ ഉൾപ്പെടെ 25 ആരോഗ്യപ്രവർത്തകരുടെ സാമ്പിൾഫലം നെഗറ്റീവായി. ഇവർ മഞ്ചേശ്വരത്തെ പ്രദേശിക സിപിഐഎം നേതാവിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നതിനാലാണ് നിരീക്ഷത്തിൽ പോയത്.
അതേസമയം, ഇതാദ്യമായി നീലേശ്വരം നഗരസഭയും, കളളാർ പഞ്ചായത്തും ഹോട്ട് സ്പോട്ട് ഇടങ്ങളായി പ്രഖ്യാപിച്ചു. ഹോട്ട് സ്പോട്ട് പ്രാഖ്യാപിച്ചഇടങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ. അതിനിടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം പിന്നെയും കൂടി. പുതിയ കണക്കനുസരിച്ച് 1817 പരാണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 1555 പേർ വീടുകളിലും 262 പേർ അശുപത്രികളിലുമാണ് ഉള്ളത്. 183 പേരുടെ പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.