സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു.
രണ്ടാഴ്ച മുമ്പ് ആണ് അശ്ലീല ചിത്രം പോസ്റ്റ് ചെയ്തത്. ഇതിൽ പ്രതിഷേധം വ്യാപകമായിരുന്നു. ആരോപണ വിധേയനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തോമസ് മാത്യു രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ, യൂത്ത് ലീഗ്, കോൺഗ്രസ് പ്രവർത്തകർ എന്നിവർ
ഗ്രാമപഞ്ചായത്തോഫീസിന് മുന്നിൽ പ്ലക്കാർഡുകളുമേന്തി പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. പ്രതിഷേധം ശകതമായതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചത്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ ടി ആക്ട് പ്രകാരം ഇയാൾക്കതിരെ പോലീസ് കേസ് എടുത്തിരുന്നു.
2019 ൽ ആണ് തോമസ് മാത്യു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്. യു.ഡി.എഫ് പക്ഷത്തായിരുന്ന ഒരു സ്വതന്ത്ര അംഗം വോട്ട് മറിച്ച് കുത്തിയതോടെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തോമസ് മാത്യു വിജയിക്കുകയായിരുന്നു.