കൊല്ലം: കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു മുങ്ങിയ ദമ്പതികളെ ഗൂഗിള്‍ പൂട്ട് ഉപയോഗിച്ച് പൊക്കി. നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയവേ മുങ്ങിയ ബംഗളൂരില്‍ നിന്നെത്തിയ ദമ്പതികളെയാണ് കൊല്ലം ആര്‍.ഡി.ഒ. എം.എ.റഹിം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് തെരഞ്ഞു പിടിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഹോട്ടലില്‍ എത്തിയെങ്കിലും കുറച്ച് കഴിഞ്ഞ് ആരുമറിയാതെ ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ആര്‍.ഡി.ഒ. രാവിലെ എത്തിയപ്പോഴാണ് ഇവര്‍ ഹോട്ടലില്‍ ഇല്ലെന്നറിഞ്ഞത്. ബന്ധുവിന്റെ മരണമാണെന്ന് ഹോട്ടല്‍ ബോയിയോട് പറഞ്ഞിരുന്നതായി അറിഞ്ഞു. തിരച്ചറിയില്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ആധാറില്‍ നിന്ന് ഇവരുടെ ഏകദേശ ലൊക്കേഷന്‍ മനസിലാക്കി. കൂടുതല്‍ കൃത്യത വരുത്താന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മരണവീടിന്റെ സമീപസ്ഥലത്ത് എത്തി. കറുത്ത കൊടിയടയാളം ലക്ഷ്യമാക്കി നടന്ന് ഒന്ന് രണ്ട് മരണവീടുകളിലും ആര്‍.ഡി.ഒ. രഹസ്യമായി കയറിയിറങ്ങി. ഒടുവില്‍ ഒരു മരണവീട്ടില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
രേഖയിലെ ഫോട്ടോയുടെ സഹായത്താല്‍ ഇവരെ തിരിച്ചറിഞ്ഞതോടെ എ.സി.പി. എ.പ്രദീപ് കുമാറിനെ വിവരം അറിയിച്ചു. ഉടന്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലാക്കിയ ഇവര്‍ക്കെതിരേ ദുരന്തനിവാരണ വകുപ്പ് പ്രകാരം കേസെടുത്തു