രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം 42,533 ആയി, 1,373 മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ 24 മണിക്കൂറിനുള്ളില്‍ 2,553 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 72 മരണം കൂടി സംഭവിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 42,533ല്‍ എത്തി. ആകെ 1,373 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

നിലവില്‍ 29,453 പേര്‍ കൊവിഡ് ചികിത്സയില്‍ തുടരുകയാണ്. 11,706 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ ഇതുവരെ 12,974 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 5,428ഉം ഡല്‍ഹിയില്‍ 4549 ഉം രോഗികളുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്.

മൂന്നാം ഘട്ട ലോക്ഡൗണ്‍ മേയ് 17നാണ് അവസാനിക്കുക. കൊവിഡ് പ്രതിരോധത്തിനായി മാര്‍ച്ച് 25നാണ് ലോക്ഡൗണ്‍ നടപ്പാക്കി തുടങ്ങിയത്. 13 നഗര മേഖലകളിലാണ് രാജ്യത്തെ കൊവിഡ് രോഗികളിലൂം മരണത്തിലും മുന്നില്‍ രണ്ടും നടന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധിത മേഖലകളിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചുകഴിഞ്ഞു. മേയ് അവസാനത്തോടെ ദിവസേന ഒരു ലക്ഷം പരിശോധനകളാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗ്രീണ്‍, ഓറഞ്ച് സോണുകളില്‍ ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇന്നു മുതല്‍ പതവുപോലെ ചരക്കുനീക്കം അനുവദിച്ചിട്ടുണ്ട്.

അതേസമയം, കൊറോണ വൈറസ് പടര്‍ന്നുപിടിച്ച 212 ലോകരാജ്യങ്ങളില്‍ 35,00,517 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,46,893 പേര്‍ മരിച്ചു. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 15 ലക്ഷത്തിനു മുകളില്‍ വരുമത്. 1,43,000ല്‍ ഏറെ പേര്‍ യൂറോപ്പില്‍ മരണപ്പെട്ടു. അമേരിക്കയില്‍ 11 ലക്ഷത്തിനു മേല്‍ രോഗികളുണ്ട്. മരണസംഖ്യ 68,000 കടന്നു.

അമേരിക്കയില്‍ 11,88,122 രോഗികളും 68,598 മരണങ്ങളും സംഭവിച്ചു. സ്‌പെയിനില്‍ ഇത് യഥാക്രമം 247,122 ഉം 25,264 ഉം ആണ്. ഇറ്റലിയില്‍ രോഗികള്‍ 210,717, മരണം 28,884. ബ്രിട്ടണില്‍ 1,86,693 രോഗികളും 28,446 മരണങ്ങളും. ഫ്രാന്‍സില്‍ 1,68,693 രോഗികളും 24,895 മരണങ്ങളും. ജര്‍മ്മനിയില്‍ 1,65, 664 രോഗികളും 6,866 മരണങ്ങളും.

റഷ്യയില്‍ 1,34,687 രോഗികളും 1,280 മരണങ്ങളും. തുര്‍ക്കി 1,26,045 രോഗികളും 3,397 മരണങ്ങളും. ബ്രസീല്‍ 10,1826 രോഗികളും 7051 മരണങ്ങളും. ഇറാന്‍ 97,424 രോഗികളും 6203 മരണങ്ങളും. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലായി 9,39,212 രോഗികളും 47,401 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7