ദ്രാവിഡിനെതിരെ പന്തെറിയുമ്പോള്‍…ഒരിക്കലും മറക്കാനാകാത്ത അനുഭവം പങ്കുവച്ച് ഗ്രെയിം സ്വാന്‍

രാജ്യാന്തര ക്രിക്കറ്റില്‍ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ രംഗത്ത്. 2000 കാലഘട്ടത്തില്‍ കൗണ്ടിയില്‍ കളിച്ച സമയത്താണ് താന്‍ ആദ്യമായി രാഹുല്‍ ദ്രാവിഡിന്റെ അവിശ്വസനീയ പ്രകടനത്തിന് സാക്ഷിയായതെന്നാണ് സ്വാനിന്റെ ഏറ്റുപറച്ചില്‍. ദ്രാവിഡിനെതിരെ പന്തെറിയുമ്പോള്‍ താന്‍ 11 വയസ്സുള്ള ഒരു സ്‌കൂള്‍കുട്ടിയാണെന്ന് തോന്നിപ്പോയെന്നും സ്വാന്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ജോണ്‍ റൈറ്റ് കോച്ചായിരിക്കെയാണ് കൗണ്ടി ടീമായ കെന്റിനായി ദ്രാവിഡ് കളിച്ചത്. ആ കൗണ്ടി സീസണില്‍ ഉജ്വല പ്രകടനമായിരുന്നു ദ്രാവിഡിന്റേത്. രാജ്യാന്തര ക്രിക്കറ്റില്‍ ദ്രാവിഡിനെ പുറത്താക്കാന്‍ സാധിച്ചത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നും സ്വാന്‍ പറഞ്ഞു.

എന്നെ സംബന്ധിച്ച് എത്തിപ്പിടിക്കാവുന്നതിലും ഉയര!ത്തിലുള്ള വ്യക്തിയായിരുന്നു ദ്രാവിഡ്. കെന്റില്‍ ഞാനദ്ദേഹത്തിനെതിരെ ബോള്‍ ചെയ്തിട്ടുണ്ട്. ദ്രാവിഡിന്റെ ബാറ്റിങ് അവിശ്വസനീയമെന്നേ പറയേണ്ടൂ. അതിലും നല്ലൊരു ബാറ്റ്‌സ്മാനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. കൗണ്ടി ക്രിക്കറ്റില്‍ അക്കാലത്ത് പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരമാരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, രാഹുല്‍ ദ്രാവിഡ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനെന്ന് നിഷ്പ്രയാസം പറയാം. അദ്ദേഹത്തിനെതിരെ ബോള്‍ ചെയ്യുമ്പോള്‍ എനിക്കു പലപ്പോഴും 11 വയസ്സുള്ള സ്‌കൂള്‍കുട്ടിയാണെന്ന് സ്വയം തോന്നി’ – സ്വാന്‍ പറഞ്ഞു.

അതേസമയം, രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഗൗതം ഗംഭീറിനെയും രാഹുല്‍ ദ്രാവിഡിനെയും പുറത്താക്കി ഞെട്ടിച്ച താരമാണ് സ്വാന്‍. 2008ല്‍ ചെന്നൈയില്‍ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റിലായിരുന്നു ഇത്. അന്ന് ദ്രാവിഡിനെതിരെ എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ സ്വാന്‍ അദ്ദേഹത്തെ എല്‍ബിയില്‍ കുരുക്കി. ഈ പന്തിനെക്കുറിച്ച് സ്വാനിന്റെ വാക്കുകള്‍ ഇങ്ങനെ:

‘അതെ, ഒരിക്കല്‍ അദ്ദേഹത്തെ ഞാന്‍ പുറത്താക്കി. തീര്‍ച്ചയായും അത് കൊള്ളാവുന്നൊരു പന്തായിരുന്നു. അതേസമയം, സാധാരണ ഗതിയില്‍ ദ്രാവിഡിനെ പുറത്താക്കാന്‍ കഴിയുന്ന പന്തായിരുന്നില്ല താനും’ – കൗണ്ടിയില്‍ നോട്ടിങ്ങാംഷയറിനു കളിച്ചിരുന്ന സ്വാന്‍ പറഞ്ഞു. ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന രാജ്യാന്തര കരിയറില്‍ 60 ടെസ്റ്റുകളും 79 ഏകദിനങ്ങളും 39 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് സ്വാന്‍. ടെസ്റ്റില്‍ 255 വിക്കറ്റുകളും ഏകദിനത്തില്‍ 104 വിക്കറ്റുകളും ട്വന്റി20യില്‍ 51 വിക്കറ്റുകളും വീഴ്ത്തി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7