അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ ?സത്യം ഇതാണ്‌

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ മേയ് മൂന്നു വരെ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടുമെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്നാണ് റെയില്‍വേയുടെ വിശദീകരണം.

‘രാജ്യത്താകമാനം മേയ് മൂന്നു വരെ എല്ലാ യാത്രാ ട്രെയിനുകളും മുഴുവനായി റദ്ദാക്കി. അതുപോലെ ഒരു പ്രത്യേക ട്രെയിന്‍ സര്‍വീസും നടത്താന്‍ തീരുമാനിച്ചിട്ടില്ല’– റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി. കൂടാതെ ഇതു സംബന്ധിച്ച് ആരെങ്കിലും വ്യാജസന്ദേശങ്ങള്‍ പരത്തുകയാണെങ്കില്‍ അത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

മേയ് 3 വരെ റദ്ദാക്കിയ എല്ലാ ട്രെയിനുകളിലും റിസര്‍വ് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മേയ് മൂന്നു വരെ ട്രെയിനുകള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്നുമാണ് തീരുമാനമെന്ന് ഐആര്‍സിടിസി അറിയിച്ചു. എന്നാല്‍ ഇ–ടിക്കറ്റുകള്‍ റദ്ദാക്കേണ്ടതില്ല. ഇ–ടിക്കറ്റുകള്‍ റദ്ദു ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും അറിയിച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7