മരുന്ന് നല്‍കി സഹായിച്ച ഇന്ത്യയ്ക്ക് പ്രത്യുപകാരം ച; 1181.25 കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി അമേരിക്ക

വാഷിങ്ടന്‍: മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 155 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1181.25 കോടി രൂപ) ആയുധങ്ങള്‍ വില്‍ക്കാന്‍ ഭരണാനുമതി നല്‍കി യുഎസ്. 10 എജിഎം–84എല്‍ ഹാര്‍പ്പൂണ്‍ ബ്ലോക് 2 മിസൈലുകളും 16 എംകെ54 ലൈറ്റ്‌വെയിറ്റ് ടോര്‍പിഡോകളും മൂന്ന് എംകെ എക്‌സര്‍സൈസ് ടോര്‍പിഡോകളുമാണ് ഇന്ത്യയ്ക്കു വില്‍ക്കുന്നത്.

ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി രണ്ടു വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് ഇക്കാര്യം യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചത്. ഇന്ത്യ– യുഎസ് ബന്ധം ശക്തിപ്പെടുത്താന്‍ വ്യാപാര ഇടപാട് സഹായിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ശത്രുക്കളില്‍ നിന്നുള്ള ഭീഷണികള്‍ നേരിടാനും സ്വയം ശക്തരാകാനും ഈ ആയുധങ്ങള്‍ ഇന്ത്യയെ സഹായിക്കും.

പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയോട് ട്രംപ് നേരത്തെ മലേറിയയ്ക്കുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകള്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നു കയറ്റുമതിക്കുള്ള വിലക്ക് നീക്കി ഇന്ത്യ മരുന്നുകള്‍ അയച്ചു നല്‍കിയതു വലിയ തോതില്‍ ചര്‍ച്ചയായി.

Similar Articles

Comments

Advertismentspot_img

Most Popular