തിരുവനന്തപുരം : കാസര്‍കോട് ജില്ലയില്‍ അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. സെക്രട്ടറിയേറ്റിനു മുന്‍പില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ സംഘത്തെ യാത്രയാക്കി. റാപിഡ് ടെസ്റ്റുകളുടെ ഫലം ഇന്ന് മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് പരിശോധന ഫലങ്ങള്‍ ഇന്ന് പുറത്തുവരും. പുണെയിലെ ലാബില്‍ നിന്ന് എത്തിച്ച കിറ്റുകള്‍ ഉപയോഗിച്ച് റാന്‍ഡം ടെസ്റ്റ് വ്യാപകമായി നടക്കും.
രോഗം ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസുമായി അടുത്തിടപഴകിയ 32 പേരുടെ സാംപിളുകള്‍ ഇന്നലെ ശേഖരിച്ചിരിച്ചിരുന്നു. ലോക്!ഡൗണ്‍ ലംഘിച്ച് കൂടുതല്‍ പേര്‍ പുറത്തിറങ്ങിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പരിശോധന വീണ്ടും കടുപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. ശനിയാഴ്ച 11 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 251 ആയി. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള കാസര്‍കോട്ട് ആറുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിരുന്നു.