യുഎഇ വിസ; കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേയ്ക്ക് പിഴ ഈടാക്കില്ലെന്ന് അധികൃതര്‍

ദുബായ്: യു.എ.ഇ.യിലെ എല്ലാ വിസകളും മൂന്ന് മാസത്തേക്ക് പിഴകൂടാതെ നീട്ടിക്കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാലാവധി തീരുന്ന താമസ വിസയുള്‍പ്പെടെ എല്ലാ വിസകളും ിതില്‍ പെടും. രാജ്യത്തിനുപുറത്ത് 180 ദിവസത്തില്‍ കൂടുതല്‍ കഴിയുന്നവരുടെ താമസവിസകളും റദ്ദാക്കില്ല. ഇത്തരം വിസക്കാര്‍ക്ക് അധിക പിഴ ചുമത്തില്ലെന്നും ദുബായ് ഇമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

യു.എ.ഇ. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് നടപടി. സന്ദര്‍ശക, ടൂറിസ്റ്റ്, തൊഴില്‍ വിസകളുടെ കാലാവധി കഴിഞ്ഞാലും നിലവിലെ സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് അധിക താമസത്തിനുള്ള പിഴ ഈടാക്കില്ല. കൊറോണ പടരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യു.എ.ഇ.യിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്നും മേജര്‍ ജനറല്‍ അല്‍ മര്‍റി പറഞ്ഞു. വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന യു.എ.ഇ.യിലെ അമര്‍ സെന്ററുമായി ബന്ധപ്പെടാം 8005111.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7