ലണ്ടന്‍/ഇറ്റലി: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇതോടെ ലോകരാജ്യങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കി. ഇറ്റലിയില്‍ ഒറ്റദിവസം ആറായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആളുകള്‍ പുറത്തിറങ്ങുന്നതു വിലക്കിയതിനെ തുടര്‍ന്ന് കലിഫോര്‍ണിയയില്‍ 4 കോടി പേര് വീട്ടിലൊതുങ്ങി. ബ്രിട്ടന് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചു.
ഫ്രാന്‍സും ഓസ്ട്രിയയും കരുതല്‍ നിയന്ത്രണം നീട്ടി. ഓസ്ട്രേലിയയിലും ന്യുസീലന്‍ഡിലും പ്രവാസികളെ വിലക്കി. റഷ്യയിലും ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയിലും ആദ്യ മരണം സ്ഥിരീകരിച്ചു. ഫിജിയിലും രോഗം സ്ഥിരീകരിച്ചു. അര്‍ജന്റീനയിലും നിയന്ത്രണം കര്‍ശനമാക്കി. യുഎസില്‍ ജൂണില്‍ നടത്താനിരുന്ന ജി 7 ഉച്ചകോടി വിഡിയോ കോണ്‍ഫറന്‍സ് ആയി പരിമിതപ്പെടുത്തി.
കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ കോടിക്കണക്കിനു പേരെ രോഗം കൊന്നൊടുക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പു നല്കി.
സ്പെയിന് ഒറ്റദിവസം 2500 ഓളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ നാശം മാഡ്രിഡില്‍.
യുകെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായതോടെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ക്കു പുറമേ സ്കൂളുകളും അനിശ്ചിത കാലത്തേക്ക് പൂട്ടി.
യുഎസ് ആരും വീടുകളില്‍നിന്നു പുറത്തിറങ്ങരുതെന്ന് കലിഫോര്‍ണിയ മേയര്‍. രോഗത്തിന്റെ ഗൗരവം മറച്ചുവച്ചതിന് ചൈനയെ കുറ്റപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മലേറിയ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ വൈറസുകള്‍ക്കെതിരെ ഫലപ്രദമാണോയെന്ന പരീക്ഷണം നടക്കുന്നതായി അറിയിച്ചു.
ഇറ്റലി മരണസംഖ്യ അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിയന്ത്രണം ഏപ്രില്‍ 3 നു ശേഷവും വ്യാപിപ്പിക്കും. തുറമുഖങ്ങള്‍ അടച്ചു.
മലേഷ്യ രോഗികള്‍ 1000 കവിഞ്ഞു, വീട്ടിലിരിക്കാന്‍ ആളുകള്‍ തയാറാകുന്നില്ലെന്നു പ്രതിരോധ മന്ത്രി. കാര്യങ്ങള്‍ നേരെയാക്കാന്‍ പട്ടാളത്തെയിറക്കും.
ജര്‍മനി ഒറ്റദിവസം 2500 പുതിയ രോഗികള്‍. ആളുകള്‍ സുരക്ഷിത അകലം പാലിച്ചില്ലെങ്കില്‍ രാജ്യമൊട്ടാകെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ്. ഇറാന് ഒറ്റദിവസം ആയിരത്തിലേറെ പുതിയ കേസുകള്‍.
ലോകത്താകെ കൊറോണ ബാധിതര്‍ 2,59,052, 10,545 മരിച്ചു. ഗുരുതരാവസ്ഥയിലുള്ളവര്‍ 7,636പേരും നേരിയ രോഗമുള്ളവര്‍ 1,50,949 പേരുമാണ്. 89,922 രോഗം ഭേദമായി. രാജ്യങ്ങളിലെ സ്ഥിതി (ആകെ രോഗികള്‍, ബ്രാക്കറ്റില്‍ മരണം) ചൈന– 80,967 (3,248), ഇറ്റലി– 41,035 (3,405), സ്പെയിന്– 20,412 (1,041), ഇറാന്– 19,644 (1,433), ജര്‍മനി– 18,756 (53), യുഎസ്– 16,058 (219), ദക്ഷിണകൊറിയ– 8,652 (94), സ്വിറ്റ്സര്‍ലന്‍ഡ്– 4,906 (51), ബ്രിട്ടന്– 3,269.(184)
കൊറോണ: വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ രാജ്യത്ത് അഞ്ചിരട്ടിയോളം വര്‍ധന