സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി. എസ്എസ്എൽസി, പ്ലസ്ടു അടക്കമുള്ള പരീക്ഷകൾ മാറ്റി. സർവകലാശാല പരീക്ഷകളും മാറ്റി.
സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ് എസ് എൽ സി, ഹയർ സെക്കൻഡറി സർവകലാശാല പരീക്ഷകള്‍ അടക്കം മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും.
സംസ്ഥാന സർക്കാർ നടപടി കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ആണ്. പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന് നേര്ത്ത കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രലയം നിർദ്ദേശിച്ചിരുന്നു.
പരീക്ഷകൾ മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും പരീക്ഷകൾ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻ നിലപാട് തിരുത്തിയത്.
സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ മാറ്റിയിട്ടും പരീക്ഷകൾ മാറ്റാത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു.
സർവകലാശാല പരീക്ഷകൾ മാറ്റണമെന്ന യുജിസി നിർദേശവും സർക്കാർ ഇന്നലെ തള്ളിയിരുന്നു.