അപകടത്തിന് ഇടയാക്കിയ ലോറി ഡ്രൈവര്‍ കീഴടങ്ങി

കോയമ്പത്തൂർ അവിനാശിയിൽ 19 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിങ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വർഷം മുൻപ് റജിസ്റ്റർ ചെയ്ത പുതിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്.

വല്ലാർപാടം ടെർമിനലിൽനിന്നു ടൈല്‍ നിറച്ച കണ്ടെയ്നറുമായി പോകുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ – സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന KL 15 A 282 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 18 പേർ മലയാളികളാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7