ഡൽഹിയിലെ ബിജെപി തോൽവിയെ കുറിച്ച് ഗൗതം ഗംഭീർ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ആം ആദ്മി പാർട്ടിയെ അഭിനന്ദിച്ച് ഈസ്റ്റ് ഡൽഹി ബിജെപി എംപി ഗൗതം ഗംഭീർ.

‘ഞങ്ങൾ പരമാവധി ശ്രമിച്ചുവെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. സംസ്ഥാനത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. അരവിന്ദ് കേജ്‌രിവാളിന്റെ ഭരണത്തിൽ ഡൽഹി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ഗൗതം ഗംഭീർ പറഞ്ഞു.

അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ആം ആദ്മിയുടെ വിജയം ഇന്ന് രാജ്യത്ത് ബിജെപി സർക്കാർ തുടരുന്ന നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ‘ഇതോടൊപ്പം കോൺഗ്രസും പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. ആംആദ്മി പാർട്ടിയുമായി ചേർന്ന് നിൽക്കാൻ കോൺഗ്രസിനായില്ല. ബിജെപിയുടെ ജനദ്രോഹ നടപടികൾക്ക് ബദലായി നിൽക്കാൻ ഒരു ശക്തിയുണ്ടോ ആ ശക്തിയെ ജനങ്ങൾ അംഗീകകരിക്കുകയാണ്. ഇതാണ് ഡൽഹിയിൽ ഉണ്ടായത്. ആം ആദ്മിയുടെ നേതൃത്വത്തിലുള്ള സർക്കാർ നാടിന്റെ വികസനത്തിനായി പ്രത്യേക ശ്രദ്ധയോടെയാണ് പ്രവർത്തിച്ച് വന്നത്. അതിന് ലഭിച്ച അംഗീകാരമാണ് ഈ വിജയം. അത് മനസിലാക്കി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ യോജിച്ച് മത്സരിക്കാൻ കോൺഗ്രസിന് കഴിയുമായിരുന്നു.’- മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹി തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തിക്കെതിരായ വിധിയെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യ തലസ്ഥാനത്ത് ബിജെപിക്ക് കാല് തൊടാനാകില്ലെന്ന് തെളിഞ്ഞുവെന്നും ബിജെപിയുടെ ശക്തമായ തകർച്ച ദേശീയ രാഷ്ട്രീയത്തിൽ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും ചെന്നിത്തല പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7