നിയമം വന്നു കഴിഞ്ഞു; ഇനി അതില്‍ മാറ്റമില്ല: പ്രധാനമന്ത്രി

ദല്‍ഹി: വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹി രാംലീലാ മൈതാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങളുമായി എത്തുന്നു. എന്നാല്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗാദാനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ ശക്തി നാനത്വത്തില്‍ ഏകത്വമാണ്. പൗരത്വബില്ലില്‍ രാജ്യത്തെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരുടെ അവകാശങ്ങളൊന്നും നഷ്ടമാകില്ല. തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നും രാജ്യത്തെ പൊതുമുതല്‍ നശിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം എന്തിനാണെന്നും മോദി ചോദിച്ചു.

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഇനി അതില്‍ മാറ്റമില്ല. ബിജെപിക്ക് പക്ഷപാതം ആണെന്ന് ആരോപിക്കുന്നു. അവര്‍ ഉയര്‍ത്തുന്ന ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. രാജ്യത്തിന്റെ നല്ല ഭാവിക്കായാണ് ഈ നിയമം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.

രാജ്യത്തെ പ്രതിഷേധക്കാര്‍ പോലീസുകാരെ ആക്രമിച്ചുകൊണ്ട് എന്താണ് കാണിക്കുന്നത്. ആയിരക്കണക്കണക്കിന് പോലീസുകാര്‍ ജനങ്ങള്‍ക്കായി ജീവിതം വരെ നല്‍കിക്കഴിഞ്ഞു.

ദല്‍ഹി എഎപി സര്‍ക്കാരിനേയും മോദി രൂക്ഷമായി വിമര്‍ശിച്ചു. വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കേജ്‌രിവാള്‍ സര്‍ക്കാരിനായിട്ടില്ല. ഇപ്പോള്‍ നിങ്ങളുടെയെല്ലാം മുഖത്ത് ഒരു ആശ്വാസത്തിന്റെ പുഞ്ചിരി ഞാന്‍ കാണുന്നു. ദില്ലിയിലെ 1731 കോളനികളിലായി കഴിയുന്ന നാല്‍പ്പത് പേര്‍ക്ക് ഞങ്ങള്‍ അവരുടെ വാസസ്ഥലത്തിന്റെ അവകാശം നല്‍കി.

ദല്‍ഹിയിലെ വീടിലാത്തവര്‍ക്ക് ഭൂമി നല്‍കാനുള്ള ബില്‍ പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. 1700 കോളനികളുടെ അതിര്‍ത്തി ഇതിനോടകം വേര്‍തിരിച്ചു കഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു.

ഒരോ ദിവസവും 25 കിമീ ദൂരം വീതം ദില്ലി മെട്രോയുടെ പണി നടക്കുകയാണ്. ദല്‍ഹി മെട്രോയുടെ വികസനത്തിനായി മുന്‍സര്‍ക്കാരുകള്‍ ഒന്നും ചെയ്തിരുന്നില്ല.

നേരത്തെ അധികാരത്തില്‍ ഇരുന്നവര്‍ മെട്രോയുടെ വികസനത്തിന് ഒന്നും ചെയ്യതിട്ടില്ല. ശുദ്ധജലം ദല്‍ഹിക്കാര്‍ക്ക് വെറും സ്വപ്നം മാത്രമാണ് ഇപ്പോഴും. ആയുഷ്മാന്‍ ഭാരത് യോജന ദല്‍ഹിയില്‍ നടപ്പാക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ തയ്യാറായില്ലെന്നും മോദി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7