തുറവൂര്‍: സ്ത്രീകളുടെ ചിത്രങ്ങളെടുത്തു മോര്‍ഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. 5 പേരടങ്ങുന്ന യുവാക്കളാണു പ്രദേശവാസികളായ പല സ്ത്രീകളുടെയും ചിത്രങ്ങളില്‍ തല വെട്ടിമാറ്റി മോശമായ ചിത്രങ്ങളുമായി മോര്‍ഫ് ചെയ്താണു ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതെന്നു കാട്ടിയാണു പരാതി. വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മിലെ തര്‍ക്കമാണു സംഭവം നാട്ടുകാരറിയാന്‍ ഇടയാക്കിയത്.
ഇവരുടെ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചതോടെയാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. കേസെടുത്തിട്ടുണ്ടെന്നും വിശദമായി അന്വേഷണം നടത്താന്‍ എസ്ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുത്തിയതോട് സിഐ കെ.ബി. മനോജ്കുമാര്‍ പറഞ്ഞു. എന്നാല്‍ അന്വേഷണച്ചുമതല സംബന്ധിച്ച നിര്‍ദേശമൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്ന് എസ്ഐ പറയുന്നു.