ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ രണ്ടാം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. അമേഠിയിലെ ജനങ്ങളുടെ പിന്തുണയോടെ 15 വര്‍ഷം രാഹുല്‍ അധികാരത്തിന്റെ വിവിധ പദവികള്‍ ആസ്വദിച്ചു. ഇപ്പോള്‍ മറ്റൊരിടത്തേക്ക് പത്രിക സമര്‍പ്പിക്കാന്‍ പോയിരിക്കുകയാണ്. ഇത് അമേഠിയെ അപമാനിക്കലാണ്. ജനങ്ങള്‍ രാഹുലിനോട് പൊറുക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
അമേഠിയില്‍ രാഹുലിനെതിരെ ബിജെപി സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയാണ് ഇത്തവണയും മത്സരിക്കുന്നത്. 2014ല്‍ രാഹുലിനെതിരെ മത്സരിച്ച് അവര്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ വിജയം ഉറപ്പാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.