സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 25,040 രൂപയായി. 3130 രൂപയാണ് ഗ്രാമിന്.
സ്വര്‍ണം പവന് ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 25,160 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ്‌ചൈന വ്യാപാര തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വിജയം കാണാത്തതും യുഎസിലെ സാമ്പത്തിക അടിയന്തരാവസ്ഥയും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യമുയര്‍ത്തിയതുമാണ് സ്വര്‍ണ വില എക്കാലത്തെയും ഉയരത്തിലെത്താന്‍ കാരണം. ലണ്ടന്‍ വിപണിയില്‍ ട്രോയ് ഔണ്‍സിന് 1344.90 ഡോളാണ് ബുധനാഴ്ചത്തെ വില.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7