പുനഃപരിശോധനാ ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി

ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളിലെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. രണ്ടുമണിക്ക് വാദം പുനഃരാരംഭിക്കും. വിഗ്രഹത്തിന്റെ അവകാശം സംരക്ഷിക്കണമെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്നും തന്ത്രിയുടെ അഭിഭാഷകന്‍ വി.ഗിരി ചൂണ്ടിക്കാട്ടി.

പ്രധാനപ്പെട്ട രണ്ട് പിഴവുകളാണ് എന്‍.എസ്.എസിനായി ഹാജരായ അഡ്വ. പരാശരന്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന് ശബരിമല വിധി തൊട്ടുകൂടായ്മയുടെ ഭാഗമല്ല. രണ്ട്, ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല.

ഭരണഘടനയുടെ 25ാം അനുച്ഛേദം നല്‍കുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്നാണ് അഡ്വ. പരാശരന്‍ വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളില്‍ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരന്‍ വ്യക്തമാക്കുന്നു.

അതേസമയം, ഭരണഘടനയുടെ 15-ാം അനുഛേദപ്രകാരം ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് തെറ്റെന്ന എന്‍എസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം അടിസ്ഥാനപ്പെടുത്തി തന്നെയാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ പറഞ്ഞു. പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിന്‍ടണ്‍ നരിമാന്‍ വ്യക്തമാക്കി.

എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ക്കും റിട്ട് ഹര്‍ജികള്‍ക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകള്‍, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് – ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എന്‍എസ്എസ് വാദിച്ചു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയില്‍ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരന്‍ പറയുന്നു.
എന്നാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ വ്യക്തമാക്കുന്നു.

ഒടുവില്‍ വാദം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകള്‍ ചൂണ്ടിക്കാട്ടി കെ പരാശരന്‍ വാദം പൂര്‍ത്തിയാക്കി.

പ്രധാന വാദങ്ങള്‍ ഇങ്ങനെ….

കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. രണ്ടുമണിക്ക് വാദം പുനഃരാരംഭിക്കും
പുനഃപരിശോധനാ ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി. ശബരിമലയില്‍ ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിയുടെ ആവശ്യമില്ല. നിലവില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടെന്ന് വിജയ് ഹസാരിക.
സര്‍ക്കാരിന്റെ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ വാദം. സര്‍ക്കാരിന് വേണ്ടി വിജയ് ഹസാരിക.
സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായി.
ക്ഷേത്രപ്രവേശനം ഏറ്റവും വലിയ അവകാശം, വിലക്ക് ഭരണഘടനാ ലംഘനം-സര്‍ക്കാര്‍.
ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍.
ആചാരങ്ങളില്‍ വിവേചനം പാടില്ലെന്ന ഭരണഘടനാതത്വം ലംഘിക്കുന്നതായിരുന്നു യുവതി പ്രവേശന വിലക്ക്- സര്‍ക്കാര്‍.
രാമകൃഷ്ണ മഠവും, ശിരൂര്‍ മഠവും പ്രത്യേക വിഭാഗങ്ങളെന്നും ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമെന്നും സര്‍ക്കാര്‍.
ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവം ഉണ്ട്. അതെല്ലാം പരിഗണിച്ച് ഓരോ പ്രത്യേകവിഭാഗം ആയി മാറ്റാന്‍ കഴിയില്ല.തിരുപ്പതി,പുരി ജഗന്നാഥ് ക്ഷേത്രങ്ങള്‍ ഒന്നും പ്രത്യേകവിഭാഗം അല്ലെന്നും സര്‍ക്കാരിനു വേണ്ടി ജയ്ദീപ് ഗുപ്ത.
ആചാര കാര്യത്തില്‍ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉള്ള ശ്രമമെന്നും സര്‍ക്കാര്‍.
അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം അല്ലെന്ന് വിധിയില്‍ പറയുന്നുണ്ടെന്ന് സര്‍ക്കാര്‍.
സര്‍ക്കാരിന്റെ വാദം തുടങ്ങി. ജയ്ദീപ് ഗുപ്തയാണ് വാദിക്കുന്നത്. വിധി പുനഃപരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍.
അടുത്ത ഒന്നര മണിക്കൂര്‍ എതിര്‍ഭാഗത്തിന്റെ വാദം കേള്‍ക്കുമെന്ന് കോടതി.
ഹര്‍ജിക്കാരുടെ വാദം കഴിഞ്ഞു. ബാക്കിയുള്ള ഹര്‍ജിക്കാരോട് വാദം എഴുതിത്തരാന്‍ കോടതി ആവശ്യപ്പെട്ടു.
വാദം പറയാന്‍ ഉണ്ടെങ്കില്‍ പറയൂ. ഇല്ലെങ്കില്‍ അവസാനിപ്പിക്കൂവെന്ന് അഡ്വ. നേടുമ്പാറയോട് ചീഫ് ജസ്റ്റിസ്.
അഡ്വ. മാത്യൂസ് നേടുമ്പാറ വാദം ആരംഭിച്ചു.
തന്ത്രിയുടെ സത്യവാങ്മൂലത്തില്‍ ഉള്ള വസ്തുതകളെ കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വി കെ ബിജു.
അഭിഭാഷകരെ ശാന്തരാക്കാന്‍ കേസ് ഫയല്‍ എടുത്ത് ഡെസ്‌കില്‍ അടിച്ച് ചീഫ് ജസ്റ്റിസ്.
അയ്യപ്പസേവാ സമാജത്തിനു വേണ്ടി കൈലാസ് നാഥ് പിള്ള വാദിക്കുന്നു.
നൈഷ്ഠിക ബ്രഹ്മചര്യത്തില്‍ വാദം ഉന്നയിച്ച് സായി ദീപക്.
അഭിഭാഷകര്‍ തമ്മില്‍ വീണ്ടും ബഹളം. കോടതിയലക്ഷ്യം എടുക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്.
പന്തളം രാജകുടുംബത്തിന് വേണ്ടി സായ് ദീപക് വാദം ആരംഭിച്ചു

വാദത്തിനിടെ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. ഇങ്ങനെ പെരുമാറിയാല്‍ വാദം നിര്‍ത്തുമെന്ന് ചീഫ് ജസ്റ്റിസ്.
ശബരിമല വിധി രാജ്യത്തെ മറ്റു ക്ഷേത്രങ്ങള്‍ക്കും ബാധകമായേക്കും- ഗോപാല്‍ സുബ്രഹ്മണ്യന്‍.
ഉഷ നന്ദിനിക്കു വേണ്ടി ഗോപാല്‍ ശങ്കര നാരായണന്‍ വാദിക്കുന്നു.
അയ്യപ്പനെ സൂഫിസവുമായി കൂട്ടിച്ചേര്‍ത്തത് തെറ്റെന്ന് മോഹന്‍ പരാശരന്‍.
ബി ജെപി നേതാവ് രാധാകൃഷണമേനോന് വേണ്ടി മോഹന്‍ പരാശരന്‍ വാദം തുടങ്ങി.
വെങ്കടരാമന്റെ വാദം പൂര്‍ത്തിയായി.
ഒരേ വാദങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒന്നോ രണ്ടാ ആളുകളെ കൂടി കേള്‍ക്കും. കൂടുതല്‍ സമയം കളയാന്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി.
ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് അന്ധവിശ്വാസമായിരിക്കും. അതിനെ യുക്തിവാദം കൊണ്ട് അളക്കാനാവില്ല-വെങ്കട രാമന്‍.
യുവതീപ്രവേശന വിലക്ക് ലിംഗ വിവേചനം അല്ല. ക്ഷേത്രത്തില്‍ പോകാത്തവര്‍ എല്ലാം തൊട്ടുകൂടാത്തവര്‍ അല്ലെന്ന് വെങ്കടരാമന്‍. കേരളാ ഹൈക്കോടതി ഇപ്പോഴും ദേവ പ്രശ്‌നത്തിനു പ്രാധാന്യം നല്‍കിയാണ് ആചാരകാര്യങ്ങളില്‍ തീരുമാനം പറയുന്നത്. ആചാരം മാറ്റുമ്പോള്‍ ദേവപ്രശ്നം നടത്തണം-വെങ്കടരാമന്‍. കോടതി ഇടപെടല്‍ മതാചാരത്തെ ബാധിക്കും. യുവതി പ്രവേശന വിലക്ക് അനിവാര്യമായ മത ആചാരമെന്ന് വെങ്കടരാമന്‍.
ഹര്‍ജിഭാഗത്തിനു വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കട രാമന്‍ വാദം ആരംഭിച്ചു.
വെങ്കട് രമണിയുടെ വാദം പൂര്‍ത്തിയായി.
ആചാരം എന്തെന്ന് കോടതി തീരുമാനിക്കരുത്- വെങ്കട് രമണി.
ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകന്‍ വെങ്കട് രമണി വാദം തുടങ്ങി.
നാഫ്ടെയുടെ വാദം കഴിഞ്ഞു.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ട്രാവന്‍കൂര്‍ ഹിന്ദു റിലീജിയസ് നിയമ പുസ്തകത്തിന്റെ കോപ്പി ചോദിച്ചു.
കോടതിവിധിയില്‍ വിശ്വാസികള്‍ അസ്വസ്ഥര്‍- നാഫ്ടെ.
ആചാരം വേണോ വേണ്ടയോ എന്ന് ആ സമുദായം അല്ലെങ്കില്‍ വിഭാഗം തീരുമാനിക്കട്ടെ. കോടതി ഇടപെടല്‍ വേണ്ടെന്നും നാഫ്ടെ.
ദൈവം ഇല്ലെന്നു ചിലര്‍ പറയുമ്പോള്‍. മറ്റു ചിലര്‍ ഉണ്ടെന്നു പറയുന്നു-നാഫ്ടെ
തര്‍ക്കമില്ലാതെ നൂറ്റാണ്ടുകളായി ശബരിമലയില്‍ ഉണ്ടായിരുന്ന ആചാരമാണിത്. ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നു നാഫ്ടെ.
ബ്രാഹ്മണ സഭ, ആചാര സംരക്ഷണ ഫോറം എന്നിവര്‍ക്കു വേണ്ടി ശേഖര്‍ നാഫ്ടെ വാദം തുടങ്ങി.
സിങ്വിയുടെ വാദം പൂര്‍ത്തിയായി
ഇന്ത്യയില്‍ നിരവധി ആചാരങ്ങള്‍ ഉണ്ട്. അതെല്ലാം ഭരണഘടന വെച്ചു അളക്കാന്‍ കഴിയില്ലെന്നും സിങ്വി.
പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തെ പരിഗണിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമെന്നും സിങ്വി.
ജാതിയുടെ അടിസ്ഥാനത്തിലല്ല ഇവിടെ വിലക്ക്. പകരം പ്രതിഷ്ഠയുടെ സ്വാഭാവത്തിന് അനുസൃതമായാണെന്നും സിങ്വി.
പൗരാവകാശ നിയമം ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങള്‍ക്കു അനുസൃതം ആകണമെന്നും സിങ്വി
മധുര മീനാക്ഷി ക്ഷേത്ര കേസ് നോക്കണമെന്നും സിങ്വി
ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. പ്രത്യേകപ്രായക്കാര്‍ക്ക് മാത്രമാണ് പ്രവേശന വിലക്ക്. അതു പ്രതിഷ്ടയുടെ സ്വഭാവം കാരണമെന്നും സിങ്വി.?
പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ എല്ലാ വൈരുധ്യങ്ങളും പരിഹരിക്കപ്പെടും. അതു കോടതി പരിഗണിച്ചില്ലെന്ന് സിങ്വി.
ഇപ്പോള്‍ ഹാജരാകുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനു വേണ്ടിയെന്നു സിങ്വി
സിങ്വി നേരത്തെ ബോര്‍ഡിന് വേണ്ടി ഹാജരായിരുന്നുവെന്ന് ദ്വിവേദി.
സിങ്വി ഹാജരാകുന്നതിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി.
പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്വി വാദം ആരംഭിച്ചു.
ഗിരിയുടെ വാദം പൂര്‍ത്തിയായി.
തൊട്ടുകൂടായ്മ സംബന്ധിച്ച കാര്യങ്ങളില്‍ ജെ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങള്‍ വലിയ പ്രത്യാഖാതം ഉണ്ടാക്കിയെന്നും ഗിരി പറഞ്ഞു.
യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും ഗിരി.
പ്രാര്‍ഥിക്കാന്‍ എത്തുന്ന ആള്‍ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്ന് ഗിരി.
യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമെന്നും ഗിരി.
ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല. പ്രാര്‍ത്ഥിക്കാനാണെന്നും ഗിരി.
മതപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്ന് ഗിരി.
തന്ത്രിക്ക് പ്രത്യേക അവകാശം ഉണ്ട്. പ്രതിഷ്ടയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതി പ്രവേശന വിലക്കെന്ന് ഗിരി.
തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നരിമാന്‍.
ശബരിമല തന്ത്രിക്കുവേണ്ടി വി വി ഗിരിയുടെ വാദം ആരംഭിച്ചു.
പരാശരന്റെ വാദം പൂര്‍ത്തിയായി.
മനുഷ്യനെന്ന പരിഗണന നല്‍കാതെ വരുമ്പോള്‍ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നതെന്ന് പരാശരന്‍.
ഇതൊരു ഉഭയ കക്ഷി തര്‍ക്കം അല്ല. വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കും-പരാശരന്‍.
തൊട്ടുകൂടായ്മക്ക് യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല. തൊട്ടുകൂടായ്മ കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു നിര്‍വചിക്കണമെന്നും പരാശരന്‍.
യഹോവാസാക്ഷികളുടെ കേസില്‍ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരന്‍.
ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും പരാശരന്‍.
മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരന്‍.
ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഉള്ള അവകാശത്തില്‍ ഊന്നി പരാശരന്റെ വാദം.
അനുച്ഛേദം 15ന്റെ അടിസ്ഥാനത്തില്‍ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കമെന്നും പരാശരന്‍.
എന്നാല്‍ മറ്റു കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ ഊന്നി വാദമുന്നയിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.
1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി പരാശരന്റെ വാദം.
എന്‍ എസ് എസിനു വേണ്ടി കെ പരാശരനാണ് വാദം ആരംഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7