റൊണാള്‍ഡോ കോടതിയിലേക്ക്

റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്ത് നടത്തിയ നികുതിവെട്ടിപ്പ് കേസില്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാളെ മാഡ്രിഡ് കോടതിയില്‍ ഹാജരാവും. താരത്തെ കൂടാതെ മുന്‍ റയല്‍ താരവും സ്‌പെയിന്‍ മുന്‍ സ്‌െ്രെടക്കറുമായി സാബി അലോണ്‍സോയും കോടതിയില്‍ ഹാജരാവണം. അലോണ്‍സോയും സമാനകേസില്‍ കുറ്റക്കാരനാണ്. കേസില്‍ താരം 18.8 മില്യണ്‍ യൂറോ പിഴയായി അടച്ചിരുന്നു.

18.8 മില്യണ്‍ യൂറോ കൂടാതെ രണ്ടുവര്‍ഷത്തെ തടവിനുമായിരുന്നു മാഡ്രിഡ് കോടതി ശിക്ഷിച്ചത്. എന്നാല്‍, സ്‌പെയിനിലെ നിയമപ്രകാരം ആദ്യമായി രണ്ടുവര്‍ഷത്തെ ശിക്ഷ ലഭിക്കുന്നയാള്‍ ശിക്ഷ അനുഭവിക്കേണ്ടിവരില്ല. 201114 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. പിക്ച്ചര്‍ റൈറ്റസിലൂടെ നേടിയ വരുമാനത്തിന്റെ ടാക്‌സ് വെട്ടിച്ചുവെന്നാണ് റൊണാള്‍ഡോയ്‌ക്കെതിരായ കേസ്. ആദ്യം റൊണാള്‍ഡോ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് കുറ്റമേറ്റുപറയുകയും പിഴ അടയ്ക്കുകയുമായിരുന്നു. കേസില്‍ അന്തിമവിധി പറയാനാണ് കോടതി നാളെ ചേരുന്നത്.

നികുതി വെട്ടിപ്പ് വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് താരം റയല്‍ മാഡ്രിഡ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് യുവന്റസിലേക്ക് ചേക്കറിയത്. കേസില്‍നിന്ന് രക്ഷപ്പെടാനാണ് താരത്തിന്റെ ക്ലബ് മാറ്റമെന്നാരോപണമുയര്‍ന്നിരുന്നു. കേസില്‍ റയല്‍ മാഡ്രിഡ് താരത്തെ കൈവിട്ടിരുന്നു. എന്നാല്‍, യുവന്റസ് ആരാധകരോടുള്ള ഇഷ്ടംകൊണ്ടാണ് ക്ലബ് മാറിയതെന്ന് ക്രിസ്റ്റി പറഞ്ഞിരുന്നു. സമാനമായ കേസില്‍ ലയണല്‍ മെസ്സി,അലക്‌സിസ് സാഞ്ചസ്, ഹവിയര്‍ മഷറാനോ എന്നിവരും ഉള്‍പ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7