ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം: ഖാദര്‍ മാങ്ങാട്

ദുബായ്: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി വൈവിധ്യങ്ങളുടെ ഭാരത പൈതൃകത്തെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്നും ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രവാസികളുടെ പങ്ക് നിര്‍ണായകമെന്നും പ്രവാസി വോട്ടുകള്‍ ചേര്‍ത്ത് സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി ഭാവി ഇന്ത്യയെ പടുത്തുയര്‍ത്തുന്നതില്‍ പങ്കാളികള്‍ ആവണമെന്നും കണ്ണൂര്‍ യൂണിവേഴ്സ്റ്റിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി അല്‍ബറഹ ആസ്ഥാനമന്ദിരം സന്ദര്‍ശിച്ച് പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ധേഹം.

അയ്യായിരം വര്‍ഷത്തിലധികം മഹത്തായ പൈതൃകമുള്ള ഭാരതത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇന്ത്യയാക്കി മാറ്റാനാണ് നിലവിലെ ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ത്യാഗികളായ പൂര്‍വ്വികര്‍ കൈമാറി തന്ന ഇന്ത്യയെ അതേ പ്രഭാവത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. അതിനായി എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ധേഹം ഉല്‍ബോധിപ്പിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റുകളും യു.ഡി.എഫ് നേടുമെന്നും അദ്ധേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം ചരിത്രവിജയമാക്കി മാറ്റുന്നതില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്നും പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും ഡോക്ടര്‍ ഖാദര്‍ മാങ്ങാട് കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗും കെ എം സി സി യും നടപ്പിലാക്കി വരുന്ന ബൈതുറഹ്മ, സി എച്ച് സെന്റര്‍ തുടങ്ങിയ ജീവകാരുണ്യ പദ്തികള്‍ പൊതുസമൂഹത്തിനാകെയും മാതൃകയാണ്. ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് കെ എം സി സി ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണ വഗ്ദാനം ചെയ്തു.
ദുബായ് കാസറഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എച് മുഹമ്മദ് കുഞ്ഞി , ദുബായ് കെഎം സി സി കാസറഗോഡ് ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കല്‍, ഇ.ബി. അഹമദ് ചെടേക്കാല്‍, അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ്, യൂസഫ് മുക്കൂട്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഫൈസല്‍ മുഹ്‌സിന്‍ മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി,ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, എ ജി എ റഹ്മാന്‍, പി ഡി നൂറുദ്ദിന്‍, ഷെബീര്‍ കീഴുര്‍, ശിഹാബ് പാണത്തൂര്‍, മന്‍സൂര്‍ മര്‍ത്യാ, സുബൈര്‍ അബ്ദുല്ല, മുനീര്‍ പള്ളിപ്പുറം, റഹൂഫ് കെ ജി എന്‍, അസ്ലം കോട്ടപ്പാറ , റഫീഖ് മാങ്ങാട്, തുടങ്ങിയവര്‍ സംബന്ധിച്ചു ദുബായ് കാസറഗോഡ് ജില്ലാ ട്രഷറര്‍ ടി ആര്‍ ഹനീഫ് മേല്‍പറമ്പ് നന്ദി പറഞ്ഞു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ആക്ടിങ് പ്രസിഡന്റ സി എച് നൂറുദ്ദിന്‍, ഡോക്ടര്‍ കാദര്‍ മാങ്ങാടിന് സമ്മാനിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: ദുബൈ കെ.എം.സി.സി അല്‍ബറഹ ആസ്ഥാനമന്ദിരം സന്ദര്‍ശിച്ച കണ്ണൂര്‍ യൂണിവേഴ്സ്റ്റിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന് ദുബായ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സി എച് നൂറുദ്ദിന്‍, സമ്മാനിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7