പൊലീസിന്റെ ഫെയ്സ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇനി കേരളെ പൊലീസിന്റെ ഫേസ്ബുക്ക് പേജിന്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്നു. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. ഈ റെക്കോര്‍ഡാണ് കേരള പൊലീസ് മറികടന്നിരിക്കുന്നത്. അംഗീകാരം നാളെ ഫേസ്ബുക്ക് അധികൃര്‍ മുഖ്യമന്ത്രിക്ക് കൈമാറും.
പൊലീസ് ട്രോളര്‍മാരും, പൊലീസിന്റെ വീഡിയോകളുമെല്ലാം സൂപ്പര്‍ ഹിറ്റായതോടെയാണ് കേരള പൊലീസിന് ലഭിച്ചത് അപൂര്‍വ്വ നേട്ടം.
ഏഴു വര്‍ഷം മുമ്പായിരുന്നു കേരള പൊലീസ് ഫെയ്സ്ബുക്ക് പേജ് തുടങ്ങിയത്. പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക എന്നതായിരുന്നു അന്ന് ഈ പേജ് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയുടെ സ്വാധീനം വര്‍ധിച്ചപ്പോള്‍ ‘പൊലീസ് പേജും’ ഒന്ന് മുഖം മിനുക്കി. 2018 മെയ് മാസത്തില്‍ തുടങ്ങിയ പൊലീസുകാരുടെ സോഷ്യല്‍ മീഡിയ സെല്‍ പൊലീസ് മുഖ പുസ്തകത്തിന്റെ മുഖം തന്നെ മാറ്റി.
പൊലീസിനെ ട്രോളുന്നവര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയുമായി പൊലീസ് ട്രോളര്‍മാര്‍ എത്തി. കി കി ചലഞ്ചും ടിക് കോക്ക ചലഞ്ചുമെല്ലാം പിന്തുടരുന്നതിനെതിരെ പൊലീസുകാര്‍ ചെയ്ത വീഡിയോകള്‍ വന്‍ ഹിറ്റായി. ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനായി ഫെയ്സ്ബുക്ക് നടത്തിയ പ്രവര്‍ത്തനങ്ങളും അംഗീകരിക്കപ്പെട്ടു.
പത്ത് ലക്ഷം ലൈക്ക് നേടിയ കാര്യം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സർക്കാർ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പർക്ക രീതികളിൽ വ്യത്യസ്തത സൃഷ്‌ടിച്ച ജനകീയ ഇടപെടലിന്റെ നവീനമാതൃക സൃഷ്ടിക്കാനും, പൊതുജനങ്ങളുമായുള്ള സൗഹാർദ്ദപരമായ ഇടപെടലുകളിലൂടെ ജനപിന്തുണ നേടിയെടുക്കാനും കേരള പോലീസ് ഫേസ്ബുക് പേജിന് ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ലോകശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനോടൊപ്പം, ഉപകാരപ്രദമായ അറിവുകളും അറിയിപ്പുകളും ചിരിയിലും ചിന്തയിലുമൂടെ പങ്കുവയ്ക്കുകയും സേവനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്ന് മലയാളികൾക്കൊപ്പം നിരന്തര സാന്നിധ്യമായി നിറഞ്ഞു നിൽക്കാനും കേരളപോലീസ് ഫേസ്ബുക്ക് പേജിന് കഴിഞ്ഞു. ഒരു മില്യൺ ലൈക് നേടിത്തന്ന ഓരോരുത്തരോടുമുള്ള സ്നേഹം ഈ അവസരത്തിൽ അറിയിച്ചുകൊള്ളുന്നു