തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും മോദി മുക്ത ഭാരതമാണ് ഇനി വരാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണിത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാര്തതില്‍ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടായ മുന്നേറ്റത്തില്‍ പ്രതികരിക്കുകയായിരുന്നു ആന്റണി.
അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി ഭരിച്ചിരുന്ന രാജസ്ഥാനിലും ഛത്തീസ് ഗഡിലും കോണ്‍ഗ്രസ് അധികാരം പിടിച്ചു. മധ്യപ്രദേശിലും കോണ്‍ഗ്രസിനാണ് നേരിയ മുന്‍തൂക്കം. അതേസമയം മിസോറാമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തായി.