ആക്ഷന്‍ രംഗങ്ങളില്‍ അച്ഛനൊപ്പമെന്നോ അല്ലെങ്കില്‍ അതിനേക്കാളം മുന്നില്‍ നില്ക്കുന്ന പ്രകടനമാണ് പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തില്‍ തന്നെ കാഴ്ച വച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ് . ട്രെയിനില്‍ തൂങ്ങി കിടന്നുള്ള പ്രണവിന്റെ ആക്ഷന്‍ സീനുകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി ആക്ഷന്‍ ഒരുക്കുന്നത്. വമ്പന്‍ ആക്ഷന്‍ സീനുകള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഒരു സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഈ വേഷത്തിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു