ശബരിമലയില്‍ രാത്രി നട അടച്ചു കഴിഞ്ഞാല്‍ തീര്‍ഥാടകര്‍ മലയിറങ്ങണം: സന്നിധാനത്തില്‍ തങ്ങാന്‍ അനുവദിക്കില്ല ഡിജിപി

പമ്പ: ശബരിമലയില്‍ രാത്രി നട അടച്ചു കഴിഞ്ഞാല്‍ തീര്‍ഥാടകര്‍ മലയിറങ്ങണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നടഅടച്ചാല്‍ തീര്‍ഥാടകരെ ആരെയും സന്നിധാനത്തില്‍ തങ്ങാന്‍ അനുവദിക്കില്ല. സന്നിധാനത്ത് വിരിവയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
700 യുവതികള്‍ മല കയറാന്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കും. ഏതെങ്കിലും സുരക്ഷ ആവശ്യമെങ്കില്‍ വരുന്ന സമയം പൊലീസിന്റെ ഹെല്‍പ്‌ലൈനില്‍ വിളിച്ച് അറിയിക്കാം. ഇതിനുള്ള നമ്പര്‍ അനുവദിക്കും. വരുന്ന ദിവസവും സമയവും അവിടെ അറിയിക്കണം. വേണ്ട നിര്‍ദ്ദേശങ്ങള്‍ അപ്പോള്‍ നല്‍കും. തൃപ്തിദേശായി വരുന്നതു സംബന്ധിച്ച് മെയില്‍ കിട്ടി. എന്നാല്‍ എന്നുവരുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഉണ്ട്. വാഹനങ്ങള്‍ കടത്തി വിടുന്നത് നിയന്ത്രിക്കുമെന്നും ഡിജിപി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7