ശബരിമല: ക്ഷേത്രം അടച്ചിടുന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. സന്നിധാനത്ത് പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിപ്പിച്ചാല്‍ തന്ത്രി ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ എല്‍പ്പിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അമ്പലം അടച്ചിടുമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്നും അമ്പലം അടച്ചിടുന്നത് ആചാരങ്ങള്‍ക്ക് ലംഘനമാണെന്നും രാജീവര് പറഞ്ഞു. മാസത്തില്‍ അഞ്ച് ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ തന്നെ അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ലെന്നും തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി.
<a href=”http://pathramonline.com/archives/172715″ rel=”noopener” target=”_blank”>ദിലീപ് അഭിനയിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍വച്ചാണ് സിദ്ദീഖും കെപിഎസി ലളിതയും പത്രസമ്മേളനം നടത്തിയത്. വിചിത്രമല്ലേ ഇത്: ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍തെറ്റ് പറയാന്‍പറ്റുമോ? ജഗദീഷ്