മീ ടു കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ് സിനിമാ പ്രവര്‍ത്തകര്‍. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ തമിഴ് സിനിമയില്‍ പ്രത്യേക പാനല്‍ രൂപീകരിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാല്‍ അറിയിച്ചു.
തന്റെ പുതിയ ചിത്രം സണ്ടക്കോഴി 2വിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മീ ടൂ കാമ്പയിന് പിന്തുണയുമായി വിശാല്‍ രംഗത്തെത്തിയത്.
നാനാ പടേകറിനെതിരെ ആരോപണം ഉന്നയിച്ച് തനുശ്രീ ദത്ത തുടങ്ങിവച്ച മീ ടു കാമ്പയിന് അധികം വൈകാതെ ഇന്ത്യന്‍ സിനിമാ-മാധ്യമ മേഖല ഏറ്റെടുക്കുകയായിരുന്നു. ഗായിക ചിന്മയി അടക്കമുള്ളവര്‍ പ്രമുഖര്‍ക്കെതിരേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അതിക്രമങ്ങളില്‍ ഉടനടി പ്രതികരണമുണ്ടാവണമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയാന്‍ പ്രത്യേക പാനല്‍ രൂപീകരിക്കുമെന്നും വിശാല്‍ വ്യക്തമാക്കിയത്.
അതേസമയം മീ ടു ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ബോളിവുഡ് സംവിധായകന് സുഭാഷ് ഘായ്ക്കെതിരെ വീണ്ടും പരാതികള്‍ ഉയരുന്നുണ്ട്. നടി കെയ്റ്റ് ശര്‍മ്മയാണ് ഇപ്പോള്‍ സംവിധായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സംസാരിക്കാനുണ്ടെന്നു പറഞ്ഞു മുറിയിലേക്കു ക്ഷണിച്ച സുഭാഷ് ഘായ് തന്നെ ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് കെയ്റ്റിന്റെ പരാതി.എന്നാല്‍ തന്റെ തന്റെ പേര് മോശമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണന്നും താല്‍ക്കാലിക പ്രശസ്തിക്കായി മീ ടൂ പോലുള്ള മുന്നേറ്റങ്ങളില്‍ വെള്ളംചേര്ക്കുകയാണന്നുമായിരുന്നു സുഭാഷ് ഘായുടെ പ്രതികരണം