ഓണ്‍ലൈനില്‍ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്ത ഋഷിരാജ് സിങ്ങിനു കിട്ടിയത്…

കൊച്ചി: ഓണ്‍ലൈനായി മയക്കുമരുന്നുകള്‍ വില്‍പ്പന നടക്കുന്നുണ്ടെന്ന അറിവില്‍ ഇത് പിടികൂടാന്‍ ഇറങ്ങിയ എക്‌സൈസ് കമ്മഷണര്‍ ഋഷിരാജ് സിങ്ങിനു കിട്ടിയത് വെറും തട്ടിപ്പ് മരുന്ന്. കാന്‍സര്‍ രോഗികള്‍ക്കും ഉറക്കക്കുറവിനുമെല്ലാം ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മാത്രം വില്‍പ്പന പാടുള്ള മരുന്നുകള്‍ ഓണ്‍ലൈനില്‍ ഒരു കുറിപ്പടിയുമില്ലാതെ ലഭിക്കുമെന്നറിഞ്ഞാണ് കമ്മിഷണര്‍ സാഹസത്തിനു മുതിര്‍ന്നത്. ഓണ്‍ലൈനില്‍ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്തു പ്രതിയെ പിടികൂടാനിറങ്ങിയതായിരുന്നു കമ്മിഷണര്‍. സംഗതി പറഞ്ഞ സമയത്ത് മരുന്നെത്തിയെങ്കിലും ലാബില്‍ നടത്തിയ പരിശോധനയില്‍ അതിലുള്ളത് വെറും കാല്‍സ്യം സപ്ലിമെന്റോ, പൊടിയോ മാത്രമായിരുന്നെന്ന് വെളിപ്പെടുത്തിയത് എക്‌സൈസ് കമ്മിഷണര്‍ തന്നെയാണ്. കൊച്ചിയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ട നടത്തിയതിനു പിന്നാലെ പ്രതിയെ പിടികൂടിയ വിവരം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത മാധ്യമസമ്മേളനത്തിലാണ് അദ്ദേഹം തന്റെ അനുഭവം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊറിയര്‍ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ മൂലവായിരത്തിലധികം മരുന്നു ഗുളികകള്‍ പിടികൂടിയിട്ടുണ്ടെന്നും ഋഷിരാജ് സിങ് അറിയിച്ചു. ഇവ പരിശോധിച്ചാലേ മയക്കുമരുന്ന് കണ്ടന്റ് അടങ്ങിയിട്ടുണ്ടോ എന്നു വ്യക്തമാകുകയുള്ളൂ. എന്നാല്‍ സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ യാതൊരു കുറിപ്പടിയും ഇല്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതു കടുത്ത കുറ്റമാണ്. ഇതിനെതിരെ നടപടിയെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമരത്തിനിറങ്ങുന്നതാണു മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7