അഖിലേഷും മഹാസഖ്യം വിട്ടു; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഹാസഖ്യം പരീക്ഷിക്കാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മായാവതിയുടെ ബിഎസ്പിക്കു പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് സഖ്യം വിടാന്‍ തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിനെ ഏറെ നാള്‍ കാത്തിരുന്നുവെന്നും ഇനിയും കാക്കാന്‍ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. മായാവതിയുടെ ബിഎസ്പിയുമായി ചര്‍ച്ച തുടങ്ങാന്‍ പോകുകയാണ്. രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയും ഇത്രനാള്‍ കാത്തിരിക്കില്ല. ഞങ്ങള്‍ ആള്‍ബലമില്ലാത്ത പാര്‍ട്ടിയല്ല. മധ്യപ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കു ശക്തി കുറവായിരിക്കാം.

എങ്കിലും നാലാം സ്ഥാനത്തു ഞങ്ങളുണ്ട് അഖിലേഷ് പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് സഖ്യത്തെ തള്ളിപ്പറഞ്ഞ് അഖിലേഷും രംഗത്തെത്തിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ കക്ഷികളേയും ഒരുമിച്ചു നിര്‍ത്തി മഹാസഖ്യമുണ്ടാക്കി ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസ് നീക്കത്തിനാണ് സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിടേണ്ടിവരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7