ശബരിമലയിലെ സ്ത്രീപ്രവേശനം: പുനപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി പന്തളം രാജകുടുംബം

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങുന്നു. വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. വിശാലമായ ഭരണഘടന ബെഞ്ചിന് കേസ് വിടണമെന്ന് പുനഃപരിശോധന ഹര്‍ജിയോടൊപ്പം ആവശ്യപ്പെടാനും പന്തളം രാജുകുടുംബം തീരുമാനിച്ചു. വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

വിധി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.തുലാമാസ പൂജക്ക് പ്രവേശനം അനുവദിക്കണോ കേടതിയില്‍ സാവകാശം തേടണോ എന്ന് മൂന്നാം തീയതിയിലേ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കും. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ശബരിമലയില്‍ നൂറേക്കര്‍ ഭൂമി സര്‍ക്കാരിനോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും. എന്നാല്‍ സ്ത്രീ പ്രവേശനത്തില്‍ പുനഃപരിശോധനഹര്‍ജികൊണ്ട് പ്രയോജനമില്ലെന്ന് മനസിലാക്കിയതോടെയാണ് വിധി നടപ്പാക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപടികള്‍ തുടങ്ങിയത്. തുലാമാസ പൂജക്ക് നടതുറക്കുമ്പോള്‍ സ്ത്രീകളേ പ്രവേശിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ദേവസ്വംബോര്‍ഡിന് മുന്നിലുള്ള വെല്ലുവിളി. വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടുന്നത് മാത്രമാണ് ഏക മാര്‍ഗം.

വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിയമായി ചര്‍ച്ച നടത്തുമെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സ്ത്രീകള്‍ എത്തുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ ദേവസ്വംബോര്‍ഡിന് ആവശ്യമായ സഹായം ചെയ്യുമെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍നും പ്രതികരിച്ചു. . ഭിന്നാഭിപ്രായമുള്ളവരുമായി ചര്‍ച്ചക്ക് ചെയ്ത് വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7