‘എന്റെ ബലം, എന്റെ ആത്മസഖി’…..അനുഷ്‌കയെ പുകഴ്ത്തി കോഹ്ലിയുടെ കുറുപ്പ്

വിവാഹത്തിനു മുന്‍പുമാത്രമല്ല അതിനുശേഷവും അനുഷ്‌ക ശര്‍മ്മയോടുളള സ്‌നേഹം പ്രകടിപ്പിക്കാനുളള ഒരവസരവും വിരാട് കോഹ്ലി വിട്ടു കളയാറില്ല. ക്രിക്കറ്റില്‍ താന്‍ നേടുന്ന ഓരോ നേട്ടത്തിനും പിന്നില്‍ അനുഷ്‌കയാണെന്നാണ് കോഹ്ലി പറയാറുളളത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍നിന്നും ഖേല്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയ കോഹ്ലി പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പിട്ടു. അത് അനുഷ്‌കയെ കുറിച്ചുളളതായിരുന്നു.

”എല്ലാ തരണങ്ങളെയും മറികടന്ന് എനിക്ക് മുന്നോട്ടു പോകാന്‍ പ്രചോദനമേകുന്ന വ്യക്തി. ജീവിതത്തില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ സഹായിക്കുന്ന വ്യക്തി. യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ശക്തി എനിക്ക് മനസ്സിലാക്കി തന്ന വ്യക്തി. എന്റെ ബലം, എന്റെ ആത്മസഖി” എന്ന കുറിപ്പിനൊപ്പം അനുഷ്‌കയുടെ ഫോട്ടോയും കോഹ്ലി ഷെയര്‍ ചെയ്തിട്ടുണ്ട്.

ക്രിക്കറ്റ് താരങ്ങളില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും മഹേന്ദ്ര സിങ് ധോണിക്കും ശേഷം ഖേല്‍ രത്‌ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെയാളാണ് കോഹ്ലി. ഭാര്യ അനുഷ്‌കാ ശര്‍മ്മയേയും അമ്മയേയും സാക്ഷി നിര്‍ത്തിയാണ് വിരാട് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7