ന്യൂഡല്‍ഹി: കേരളത്തിന് സഹായം തേടി ശശി തരൂര്‍ എം.പി ഐക്യരാഷ്ട്രസഭയിലേക്ക്. ഡല്‍ഹിയിലെ പട്യാല കോടതി തരൂരിന് ഐക്യരാഷ്ട്ര സഭ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഉപാധികളോടെയാണ് കോടതി തരൂരിന് വിദേശ യാത്രയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്. യാത്രക്കുമുമ്പ് രണ്ടര ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും യാത്രയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അന്തരിച്ച ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ കുടുംബത്തെയും ശശി തരൂര്‍ സന്ദര്‍ശിക്കും.