സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടുന്നു; പ്രവാസികളെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

റിയാദ്: സൗദിയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ഷം തോറും വന്‍തോതില്‍ കൂടി വരുന്നു. ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3.13 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള ആറുമാസങ്ങളില്‍ 5.12 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ആദ്യപാദത്തില്‍ 1,99,500 പേരും രണ്ടാം പാദത്തില്‍ 3,13,000 തൊഴിലാളികളുമാണ് തൊഴില്‍രഹിതരായത്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ചെയ്തവരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് അധികൃതര്‍ പുറത്തുവിട്ടത്. എന്നാല്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലെ നൂറുകണക്കിന് ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടൊണ് വിലയിരുത്തപ്പെടുത്.

കഴിഞ്ഞവര്‍ഷം 5.86 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 18 മാസത്തിനിടെ 11 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും ഗോസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഗോസിയില്‍ രജിസ്റ്റര്‍ചെയ്തവരുടെ എണ്ണം 96.86 ലക്ഷമാണ്. എാല്‍ ഈവര്‍ഷം രണ്ടാംപാദത്തെ കണക്കുകള്‍ പ്രകാരം ഇത് 91.29 ലക്ഷമായി കുറഞ്ഞു.

വിദേശികള്‍ക്ക് ഗണ്യമായി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതിന് ആനുപാതികമായി സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തിനിടെ 58,400 സ്വദേശി പൗരന്‍മാര്‍ക്ക് മാത്രമാണ് സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചതെന്നും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7