(ജ്യോതിഷാചാര്യ ഷാജി പി.എ. ഫോണ്‍- 8304002143, (സമയം: രാവിലെ എട്ടു
മുതല്‍, ഉച്ചയ്ക്ക് ഒരു മണി വരെ )
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): തടസങ്ങളെ മറിക്കടക്കാന്‍
സാധിക്കും, സാമ്പത്തികമായി ചെലവ് വര്‍ധിക്കും, സന്താനങ്ങളാല്‍
സന്തോഷാനുഭവങ്ങളുണ്ടാകും.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): വിചാരിക്കുന്ന
കാര്യങ്ങള്‍ നിഷ്പ്രയാസം നേടിയെടുക്കാന്‍ സാധിക്കും, തൊഴിലില്‍
മേന്മയുണ്ടാകും, ബന്ധു ഗുണം പ്രതീക്ഷിക്കാം.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ശത്രുക്കളെ
പരാജയപ്പെടുത്തും, ജീവിതത്തില്‍ പലവിധ നന്മകള് വന്നു ചേരും,
സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): സന്താനങ്ങളുടെ
കാര്യത്തില്‍ ആശങ്കയുണ്ടാകും, മനസ് ചഞ്ചലമായി കൊണ്ടിരിക്കും,ശത്രുശല്യം
വര്‍ധിക്കും.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): കുടുംബാന്തരീക്ഷം കലുഷതമാകാതെ
ശ്രദ്ധിക്കണം, നാല്ക്കാലികളില് നിന്നും നേട്ടമുണ്ടാകും, കാര്‍ഷിക
കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): സഹോദരങ്ങളില്‍ നിന്നും
സഹായമുണ്ടാകും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും, തൊഴിലില്‍
മേന്മയുണ്ടാകും, സുഹൃത്തുക്കളെ സഹായിക്കും.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): വാക്കുകളില്‍
ജാഗ്രതക്കുറവുണ്ടാകാതെ ശ്രദ്ധിക്കണം, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍
വിചാരിച്ചതിലധികം ചെലവുണ്ടാകും.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): മാനസിക സന്തോഷം
വര്‍ധിക്കും, ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ
ചെലുത്തും, ക്ഷേത്രകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): മാനസികമായി
അസ്വസ്ഥതകളുണ്ടാകും, ദീര്ഘയാത്രകള് നടത്തേണ്ടതായി വരും,
സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ ശ്രമിക്കും.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):അപ്രതീക്ഷിതമായ
ഭാഗ്യാനുഭവങ്ങളുണ്ടാകും, തൊഴിലില്‍ നേട്ടവും അംഗീകാരവും
ഉണ്ടാകും,സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ഉയര്‍ന്ന പദവി തേടി
വരും, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവങ്ങളുണ്ടാകും,
ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും കരകയറും.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ഉദരസംബന്ധമായ
അസുഖങ്ങളെ കരുതിയിരിക്കണം, ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം,
കാര്യതടസമുണ്ടാകാം.