മോസ്‌കോ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.സൗദിക്കെതിരെ ആദ്യ ഗോള്‍ റഷ്യയ്ക്ക്. ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ആ ചരിത്രം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് റഷ്യ ഇറങ്ങുന്നത്. എന്നാല്‍, അട്ടിമറി വിജയത്തില്‍ നോട്ടമിട്ടെത്തിയ സൗദിയും മികച്ച പ്രകടനം തന്നെയാണു ലക്ഷ്യം വയ്ക്കുന്നത്. ഒക്ടോബറില്‍ ദക്ഷിണ കൊറിയയെ മറികടന്ന ശേഷം ഏഴു കളികളില്‍ റഷ്യ വിജയമറിഞ്ഞിട്ടില്ല എന്നത് സൗദിയ്ക്ക് ആത്മവിശ്വാസം പകരുന്നു.
കരുത്തരായ ഇറ്റലി, പെറു, ജര്‍മനി എന്നിവര്‍ക്കെതിരെ തോറ്റിട്ടാണ് സൗദിയുടേയും വനരവ്. സമീപകാലത്തെ മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട റഷ്യന്‍ സംഘം ലോകകപ്പിന്റെ ആരവത്തില്‍നിന്നെല്ലാം അകന്നു നിന്നാണു തയാറെടുപ്പകള്‍ നടത്തിയത്. കുറവുകളില്‍ മിക്കവയും പരിഹരിച്ചെന്ന ആത്മവിശ്വാസത്തിലാണു സ്റ്റാനിസ്ലാവ് ചെര്‍ച്ചസോവിന്റെ നേതൃത്വത്തിലുള്ള പരിശീലക ടീം. ലോകകപ്പില്‍ റഷ്യന്‍ ഫുട്ബോളിനു മൂല്യം ബാക്കിയുണ്ടെന്നു കാട്ടാനുള്ള ആവേശം അവരുടെ കളിയില്‍ പ്രകടമായേക്കും.