തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് പ്ളാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ തമിഴ് നടന് വിജയ് എത്തി. ആരാകരേയും മാധ്യമങ്ങളേയും അറിയിക്കാതെ വളരെ രഹസ്യമായി ഇന്നലെ രാത്രിയോടെയാണ് 13 കുടുംബങ്ങളുടേയും വീട്ടില്‍ വിജയ് എത്തിയത്.
രാത്രി 12 മണിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായധനവും കൈമാറി. പുലര്‍ച്ചെ രണ്ടു മണിയോടെ അദ്ദേഹം മടങ്ങി. നാട്ടുകാരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിജയ്യുടെ സന്ദശനത്തെ കുറിച്ചുള്ള വിവരം പുറത്തായത്.
നടന്മാരും രാഷ്ട്രീയ മേഖലയിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുന്ന കമല്‍ഹാസനും രജനികാന്തും മരിച്ചവരുടെ ബന്ധുക്കളെ നേരത്തെ സന്ദര്‍ശിച്ചിരുന്നു.