റിലീസിന് മുന്‍പേ ലാഭത്തിലായി രജനികാന്ത് ചിത്രം 2.0.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. ഇന്ത്യന്‍ സിനിമാരംഗത്തെ മറ്റൊരു ബ്രഹ്മാണ്ഡചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 450 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ റിലീസിന് മുമ്പുതന്നെ ഈ തുക നേടിയെടുക്കാന്‍ കഴിയുമെന്നതാണ് 2.0യുടെ പ്രത്യേകത. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞതുതന്നെയാണ് ചിത്രം റിലീസിനുമുന്‍പേ മുടക്കുമുതല്‍ നേടിയെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് കാരണം.

110 കോടി രൂപയ്ക്ക് സീ ടിവിയാണ് 2.0 യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമയുടെ ഡബ്ബ്ഡ് വേര്‍ഷന്‍ ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ് തുടങ്ങി പതിനഞ്ചോളം ഭാഷകളില്‍ പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും 2.0എന്ന് രജനീകാന്ത് മുമ്പ് പറഞ്ഞിരുന്നു.

സൂപ്പര്‍ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായി നിര്‍മിക്കുന്ന ചിത്രമാണ് 2.0. എസ് ശങ്കര്‍ തന്നെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും എമി ജാക്സണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ വേര്‍ഷനകളുടെ അവകാശമാണ് സീ ടിവി നേടിയിരിക്കുന്നത്. 2.0യുടെ കേരളത്തിലെ വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത് മിനിസ്റ്റുഡിയോസ് ആണ്. 2.0 യുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട് തന്നെയാണ് മിനി സ്റ്റുഡിയോസിലൂടെ 12 കോടി രൂപ മുടക്കിയാണ് സിനിമയുടെ ഓഡിയോ ലോഞ്ച് ദുബായില്‍ നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7