വിണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: എടിഎം കാര്‍ഡ് ഇതുവരെ ഉപയോഗിക്കാത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് ഒന്നരലക്ഷത്തോളം രൂപ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് ഒന്നരലക്ഷത്തോളം രൂപയും ഡോക്ടര്‍ക്ക് 30000 രൂപയും നഷ്ടമായി. തിരുവനന്തപുരം പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദീപു നിവാസില്‍ ശോഭന കുമാരിക്കാണ് 1,32,927 രൂപ നഷ്ടമായത്. 60 തവണയായാണ് ശോഭനകുമാരിക്ക് പണം നഷ്ടപ്പെട്ടത്. എസ്ബിഐ ബാലരാമപുരം ശാഖയിലാണ് ശോഭന കുമാരിയുടെ അക്കൗണ്ട്. ഇവര്‍ എടിഎം കാര്‍ഡ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. 19, 23 തീയതികള്‍ക്കിടെയാണ് പണം നഷ്ടമായത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയെന്നാണ് ബാങ്ക് രേഖകളില്‍ കാണുന്നത്. ഒടിപി നമ്പര്‍ ചോദിച്ചുള്ള സന്ദേശം ഫോണില്‍ വന്നിട്ടുമില്ല. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. വീണയ്ക്കാണ് 30000 രൂപ നഷ്ടമായത്. ഈ മാസം 13 നാണ് അഞ്ചുതവണയായി പണം പിന്‍വലിക്കപ്പെട്ടത്. ആപ്പിള്‍ ഐ ട്യൂണ്‍സ്, ഗൂഗിള്‍ യങ് ജോയ് തുടങ്ങിയ സൈറ്റുകളില്‍ പണമിടപാട് നടത്തിയെന്നു സന്ദേശവും ലഭിച്ചു. എന്നാല്‍ ഈ സമയത്ത് ഓപ്പറേഷന്‍ തിയറ്ററിലായിരുന്നു ഡോ. വീണ. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ബാങ്ക് അധികൃതര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുകയും ചെയ്തു.
സംസ്ഥാനത്തിന് പുറത്തുനിന്നാണ് പണം തട്ടിയെടുത്തതെന്നാണ് പ്രാഥമിക സൂചന. മുമ്പും സമാനമായ തട്ടിപ്പ് തിരുവനന്തപുരത്ത് നടന്നിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7