കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഒരാള്‍ക്ക് നിപ്പ ബാധയെന്ന് സംശയം; അതീവ നിരീക്ഷണത്തില്‍ രോഗി

കോട്ടയം: കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 45 വയസുകാരനെ പനിയും ശ്വാസം മുട്ടലും മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ്പ വൈറസ് ബാധിച്ചതാകാമെന്ന ആശങ്കയില്‍ ഇദ്ദേഹത്തെ നിപ്പ രോഗികള്‍ക്കു വേണ്ടി സജ്ജമാക്കിയ ഐസൊലേഷന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ അതീവ സുരക്ഷയില്‍ ചികില്‍സകള്‍ തുടരുന്നു. നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്നും രോഗ ലക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7