ചെങ്ങന്നൂരില്‍ ഇടതുപക്ഷം വിജയിച്ചാല്‍ ഭരണത്തിന്റെ വിലയിരുത്തല്‍… തോറ്റാല്‍ വേറെ എന്തേലും കാരണം പറയാം; പ്രചരണത്തിനിടെ മുകേഷ് എം.എല്‍.എ

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ മുന്നണികള്‍ വീറും വാശിയുമോടെ പ്രചരണം കൊഴുപ്പിക്കുകയാണ്. പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചരണ രംഗത്ത് സജീവമായി രംഗത്തുണ്ട്. ഇപ്പോഴിതാ ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിനായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ നടനും എം.എല്‍.എയുമായ മുകേഷിന്റെ പ്രസ്താവനയാണ് ചര്‍ച്ചവിഷയമായിക്കൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി തന്നെ വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സജി ചെറിയാന് വിജയ സാധ്യതകള്‍ കാണുന്നുവെന്നുമാണ് മുകേഷ് പറഞ്ഞത്. അതേസമയം പരാജയപ്പെടുകയാണെങ്കില്‍ അപ്പോള്‍ വേറേ കാരണം പറയാമെന്നും മുകേഷ് പറഞ്ഞിരുന്നു. ഈ പ്രസ്തവാനയാണ് ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്.

‘ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാവരും വോട്ട് ചെയ്യണം എന്ന അവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കയാണ് ചെങ്ങന്നൂര്‍. രാഷ്ട്രീയമേതായാലും വോട്ട് ചെയ്യുമെന്ന തീരുമാനം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും സജി ചെറിയാന്‍ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിന് തന്നെയാണ് മുന്‍തൂക്കം. വിജയിച്ചു കഴിഞ്ഞാല്‍ നിലവിലെ ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാം. പരാജയപ്പെട്ടാല്‍ വേറേ എന്തേലും കാരണം പറയാം’ എന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7