ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന കാര്യത്തില്‍ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ കേന്ദ്രം കൈമാറിയ വിയോജനക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കാനാണ് കൊളീജിയം തീരുമാനിച്ചത്.

ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി കൊളീജിയം ഐകകണ്‌ഠേനയാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചത്.കഴിഞ്ഞ മാസം 26, 30 തീയ്യതികളില്‍ കേന്ദ്ര നിയമ മന്ത്രാലയം കൈമാറിയ കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാനാണ് കൊളീജിയം തീരുമാനിച്ചിരിക്കുന്നത്.

വളരെ ഹ്രസ്വമായ യോഗമാണ് ഇന്ന് ചേര്‍ന്നത്. മിനിട്ടുകള്‍ക്കകം യോഗം അവസാനിച്ചിരുന്നു. കൊല്‍ക്കത്ത, രാജസ്ഥാന്‍, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളള ജസ്റ്റിസുമാരുടെ നിയമന കാര്യം പരിശോധിക്കാന്‍ സുപ്രീം കോടതി കൊളിജീയം തീരുമാനിച്ചിരിക്കുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ എതിര്‍ ചേരിയിലുളള മുതിര്‍ന്ന ന്യായാധിപന്‍ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ അടുത്ത മാസം വിരമിക്കും. ഇദ്ദേഹം ഉള്‍പ്പെടുന്ന കൊളീജിയമാണ് കഴിഞ്ഞ തവണ ഇന്ദു മല്‍ഹോത്രയെയും ജസ്റ്റിസ് കെഎം ജോസഫിനെയും സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്.അടുത്ത വെളളിയാഴ്ച കൊളീജിയം വീണ്ടും യോഗം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7