എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷവും ഏപ്രില്‍ 14നാണു മേടമാസപ്പിറവി. പക്ഷേ, വിഷു ഏപ്രില്‍ 15നും. എന്താണ് അങ്ങിനെ വരാന്‍ കാരണം..? മേടസംക്രമത്തിനു ശേഷം വരുന്ന സൂര്യോദയവേളയിലാണു കണി കാണേണ്ടത്. അതുകൊണ്ട് മേടം ഒന്നിന് സൂര്യോദയത്തിനു ശേഷമാണു സംക്രമം വരുന്നതെങ്കില്‍ പിറ്റേന്നാണു വിഷു ആചരിക്കുന്നത്.
ഇത്തവണ മേടസംക്രമം വരുന്നത് ഏപ്രില്‍ 14നു രാവിലെ 8 മണി 13 മിനിറ്റിനാണ്. അങ്ങനെയാണ് ഇക്കൊല്ലത്തെ വിഷു മേടം രണ്ടിന് (ഏപ്രില്‍ 15ന്) ആയത്.