വീണ്ടും സദാചാരാ പോലീസിംഗ്!!! പെണ്‍കുട്ടിയേയും സുഹൃത്തിനേയും വളഞ്ഞിട്ട് ആക്രമിച്ചു; 12 പേര്‍ പിടിയില്‍

ഗുവാഹത്തി: പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ സദാചാരപ്പൊലീസിന്റെ ക്രൂര മര്‍ദ്ദനം. അസാമിലെ ഗോല്‍പര ജില്ലയിലാണ് സംഭവം. ആണ്‍സുഹൃത്തിനൊപ്പം ഗോല്‍പരയിലെ മെഡിക്കല്‍ സെന്ററിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

‘ഇത് സദാചാരപോലീസിംഗ് ആണ്. ആ പെണ്‍കുട്ടിയുടെ കല്ല്യാണം ഉറപ്പിച്ചതാണ്. സുഹൃത്തിനൊപ്പം എങ്ങോട്ടോ പോവാനിറങ്ങിയതാണ് അവള്‍. യുവാക്കള്‍ അവളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.’ ഗോല്‍പാര എസ്.പി അമിതാവ സിന്‍ഹ പറഞ്ഞു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കി നടപടികള്‍ ആരംഭിച്ചെന്നും കഴിഞ്ഞ ദിവസങ്ങളിലായി 12 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഗാരോ സമുദായത്തില്‍ പെട്ട യുവതി മറ്റൊരു മറ്റൊരു സമുദായത്തിലെ സുഹൃത്തിനൊപ്പം പോവുന്നത് കണ്ട ആക്രമികള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ മാറ്റി നിര്‍ത്തി അക്രമികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.

12 ഓളം വരുന്ന സംഘം ഇവരെ വളഞ്ഞ് അക്രമിക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. പെണ്‍കുട്ടിയുടെ മുഖത്തും പിറകിലുമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതും നിലത്ത് ഇരുന്ന് പോയ പെണ്‍കുട്ടിയെ വീണ്ടും മര്‍ദ്ദിക്കുന്നതായും മുടിയില്‍ പിടിച്ച് തള്ളുന്നതായും വീഡിയോയില്‍ കാണാം. മാറ്റി നിര്‍ത്തിയ സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും കൂടുതല്‍ ആളുകള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്.പി സിന്‍ഹ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7