പൊലീസിലെ ‘ആക്ഷന്‍ ഹീറോ ബിജു’മാരെ പിന്തുണച്ച് സെന്‍കുമാര്‍!!! അവരാണ് മിടുക്കര്‍

പൊലീസിലെ ‘ആക്ഷന്‍ ഹീറോ ബിജു’മാര്‍ക്ക് പിന്തുണയുമായി മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇവരാണ് മിടുക്കര്‍, ജനസ്നേഹികളുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കണമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടിരുന്നതായും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അമിത ജോലി പൊലീസുകാരുടെ സമചിത്തത തെറ്റിച്ചുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ജനമൈത്രിപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ പൊലീസുകാരന്റെ കഷ്ടപ്പാട് കൂട്ടുന്നു. ജനമൈത്രി കൊണ്ട് പൊലീസുകാരനല്ല, തലപ്പത്തിരിക്കുന്നവര്‍ക്കാണ് പ്രയോജനം. ഇവര്‍ക്ക് പ്രതിച്ഛായ മെച്ചപ്പെടുത്താം, പ്രബന്ധം അവതരിപ്പിക്കാം. ഇത് തുടരണോയെന്ന് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്നും മുന്‍ പൊലീസ് മേധാവി പറഞ്ഞു.

ജനമൈത്രി പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ പൊലീസിന് ക്രമസമാധാനപാലനവും അന്വേഷണവും നടത്താന്‍ സമയമില്ലാതായി. തലപ്പത്തുള്ളവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാമെന്നല്ലാതെ ഗുണമൊന്നുമില്ലെന്നും സെന്‍കുമാര്‍ തുറന്നടിക്കുന്നു.

ക്ഷേമപ്രവര്‍ത്തനത്തിന്റെ പകുതി തുകയെങ്കിലും സ്റ്റേഷന്‍ ജോലിക്ക് നല്‍കിയാല്‍ നാട്ടുകാരെ ചൂഷണം ചെയ്യുന്നത് ഒഴിവാകും. ഓരോ മാസവും നിശ്ചിത കേസെന്ന നിര്‍ബന്ധം നിരപരാധികളെ കുടുക്കാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സിനിമയാണ് പൊലീസെന്ന് കരുതുന്ന ആക്ഷന്‍ ഹീറോ ബിജുമാരാണ് പ്രശ്‌നമെന്ന മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ നിലപാടിനെ എതിര്‍ത്തു. പരിശീലനം നല്‍കുന്നതിനേക്കാള്‍ ഭേദം ജോലി ഭാരം കുറച്ചും ആവശ്യത്തിന് ജീവനക്കാരെ നല്‍കിയും പൊലീസിനെ നവീകരിക്കുകയാണെന്ന നിലപാടാണ് മുന്‍ പൊലീസ് മേധാവിക്ക്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7