പുമരം എന്ന ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന് പറയാനുള്ളത്..

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് കാളിദാസ് ജയറാം നായകനായ പൂമരം തിയ്യേറ്ററഉഖളില്‍ എത്തിയത്. ചിത്രത്തെ കുറിച്ച് നല്ലത്തും മോശവുമായ അഭിപ്രായങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളടക്കം തന്നോട് പ്രതീക്ഷിക്കാത്ത അഭിപ്രായങ്ങള്‍ പറഞ്ഞുവെന്നും എന്നാല്‍ തനിക്ക് ഏറെ ഇഷ്ടമായെന്നും വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനീത് ശ്രീനിവാസന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

പൂമരം ഇപ്പോഴാണ് കണ്ടത്. അടുത്ത സുഹൃത്തുക്കളടക്കം പ്രതീക്ഷിക്കാത്ത ചില അഭിപ്രായങ്ങള്‍ ഈ സിനിയെക്കുറിച്ചു പറഞ്ഞിരുന്നു. അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, എനിക്ക് സിനിമ ഒരുപാടിഷ്ടപ്പെട്ടു. നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങള്‍, മെയിന്‍സ്ട്രീം സിനിമകളില്‍ നിന്നുള്ള പ്രതീക്ഷകള്‍ എന്നിവയില്‍ നിന്നൊക്കെ മാറി സഞ്ചരിക്കുന്ന സിനിമയാണ് പൂമരം. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാവുന്നതില്‍ അത്ഭുതമില്ല.. ഏറെ നാള്‍ക്ക് ശേഷമാണ്, ഒരു സിനിമ കാണുമ്പോള്‍ പാട്ടിലെ വരികള്‍ ഇത്രയധികം ശ്രദ്ധിക്കുന്നത്. മനോഹരമായ ഒരുപാടു പാട്ടുകളിലൂടെയാണ് പൂമരം മുന്നോട്ടു പോകുന്നത്..

കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം. പൂമരം അതല്ല ചെയ്യുന്നത്.. ശീലങ്ങളെ മാറ്റാന്‍, പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണ്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണങ്ങളുമായാണ് പ്രദര്‍ശനം തുടരുന്നത്. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7