തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വാര്യ വ്യക്തിക്ക് വിട്ടു നല്‍കിയ തിരുവനന്തപുരം സബ് കളക്ടറുടെ ഉത്തരവിന് സ്‌റ്റേ. വി. ജോയ് എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയിലാണ് സ്‌റ്റേ ഉത്തരവ്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വര്‍ക്കലയില്‍ ഇലകമണ്‍ പഞ്ചായത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത 27 സെന്റ് സ്ഥലമാണ് സ്വകാര്യ വ്യക്തിക്കായി വിട്ടു നല്‍കിയത്. റോഡരികലുള്ള ഭൂമിയില്‍ പോലീസ് സ്‌റ്റേഷന്‍ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ടു പോകുന്നതിനിടെയിലാണ് സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ചത്.
തഹസീല്‍ദാറുടെ നടപടി ഏകപക്ഷീയമാണെന്നും പരാതിക്കാരിയെ കൂടി കേട്ട് പരാതി തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് തഹസില്‍ദാറുടെ നടപടി സബ് കളക്ടര്‍ റദ്ദാക്കുകയായിരുന്നു. ഇതു വിവാദമായതോടെ കയ്യേറ്റമെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ താലൂക്ക് ഓഫീസിന് കഴിഞ്ഞിട്ടില്ലെന്നും ഇതേതുടര്‍ന്നാണ് ഉത്തരവ് ഇറക്കിയതെന്നുമാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിശദീകരണം.